പ്രധാന വാർത്തകൾ
ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശംപരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനുള്ള “പരീക്ഷ പേ ചർച്ച” ജനുവരിയിൽ: 11വരെ രജിസ്റ്റർ ചെയ്യാംഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെവിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാഎസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചുദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് സ്വീകരണം

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ആദ്യ നാല് റാങ്കുകള്‍ വനിതകള്‍ സ്വന്തമാക്കി; ആദ്യ 100റാങ്കുകളില്‍ ഒമ്പത് മലയാളികള്‍

May 30, 2022 at 2:36 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

\"\"

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശ്രുതി ശര്‍മ്മക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് അങ്കിത അഗര്‍വാളിനും മൂന്നാം റാങ്ക് ഗമിനി സിംഗ്‌ളക്കുമാണ്. ഐശ്വര്യ ശര്‍മ്മയാണ് നാലാം റാങ്കുകാരി. ആദ്യനാല് റാങ്കും സ്ത്രീകള്‍ക്കാണ്. 21ാംറാങ്ക് നേടിയ ദിലീപ് കെ കൈനിക്കര മലയാളികളുടെ അഭിമാനമായി. ആദ്യ നൂറ് റാങ്കുകളില്‍ ഒമ്പത് മലയാളികളാണുള്ളത്. റാങ്ക് പട്ടികയിലുള്ള മറ്റ് ചില മലയാളികള്‍- ശ്രുതി രാജലക്ഷ്മി (റാങ്ക് 25), വി അഭിലാഷ് (31), ജാസ്മിന്‍ (36), മെനല്‍വിന്‍ വര്‍ഗീസ് (118), പി.എസ് രമ്യ, അക്ഷയ്, ഒ.വി ആല്‍ഫ്രഡ്, അഖില്‍, വി.വി കിരണ്‍. 21ാംറാങ്ക് നേടിയ ദിലീപ് തിരുവനന്തപുരത്താണ് താമസം.

\"\"

ചങ്ങനാശ്ശേരി സ്വദേശിയാണ്. മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടി. ക്യാമ്പസ് സെലക്ഷനിലൂടെ സാംസങില്‍ ജോലി ലഭിച്ചിരുന്നു. അത് രാജിവെച്ചാണ് സിവില്‍ സര്‍വീസിലേക്ക് കടന്നത്. മൂന്നാം ശ്രമത്തിലാണ് സിവില്‍ സര്‍വീസ് കടമ്പ കടന്നത്. നേരത്തെ ഇന്ത്യന്‍ വനംവകുപ്പില്‍ 18ാം റാങ്കോടെ ഇടംനേടിയിരുന്നു. പിതാവ് റിട്ട. എസ്.ഐയാണ്. മാതാവ് സ്‌കൂള്‍ പ്രധാനദ്ധ്യാപികയാണ്.

\"\"

Follow us on

Related News