പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എംജി- കണ്ണൂർ സർവകലാശാലകൾ സംയുക്തമായി പിജി കോഴ്സുകൾ നടത്തും: ഇതിനായി പ്രത്യേക സിലബസും അക്കാദമിക് കലണ്ടറും

May 24, 2022 at 7:34 pm

Follow us on

 

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
കോട്ടയം: എം.എസ്.സി. നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി (ഫിസിക്‌സ് / കെമിസ്ട്രി),  ഇൻഡസ്ട്രിയൽ ബയോ പ്രോസസിങ് പ്രത്യേക വിഷയമായുള്ള എം.എസ്.സി. ബയോടെക്‌നോളജി പ്രോഗ്രാമുകൾ സംയുക്തമായി നടത്തുന്നതിന് എംജി- കണ്ണൂർ സർവകലാശാലകൾ തമ്മിൽ ധാരണയായി.  മഹാത്മാഗാന്ധി സർവകലാശാല ആസ്ഥാനത്ത് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, പ്രൊ-വൈസ് ചാൻസലർ പൊഫ. സി.റ്റി. അരവിന്ദകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എം.ജി. സർവകലാശാല രജിസ്ട്രാർ പ്രൊഫ. പ്രകാശ് കുമാർ ബി., കണ്ണൂർ സർവകലാശാല രജിസ്ട്രാർ പ്രൊഫ. ജോബി കെ.ജോസ് എന്നിവർ ധാരണാ പത്രത്തിൽ ഒപ്പിട്ടു.

\"\"


സംയുക്ത പ്രോഗ്രാമുകളിൽ ചേരുന്ന വിദ്യാർത്ഥികളുടെ അധ്യയനം, പരീക്ഷാ നടത്തിപ്പ്, സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവ സംബന്ധിച്ച പൂർണ ഉത്തരവാദിത്വം ഇതിനായി അവർ ആദ്യമായി രജിസ്റ്റർ ചെയ്ത സർവകലാശാലക്കായിരിക്കും. എന്നാൽ ഒന്നിടവിട്ട സെമസ്റ്ററുകളിൽ ഇരു സർവകലാശാലകളിലെയും അധ്യയനത്തിനായി വിദ്യാർത്ഥകളെ പരസ്പരം കൈമാറുന്നതിനും ഇരു സർവകലാശാലകളിലുമുള്ള ക്ലാസ്സ്മുറികൾ, ലാബോറട്ടറി, ലൈബ്രറി 
സൗകര്യങ്ങൾ പൂർണമായും വിനിയോഗിക്കുന്നതിനും ധാരണാ പത്രം വ്യവസ്ഥ ചെയ്യുന്നു.

ഈ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ഒരു പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.  സംയുക്ത പ്രോഗ്രാമുകൾക്ക് മാത്രമായി ഒരു പൊതു സിലബസും അക്കാദമിക് കലണ്ടറും തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്.  തുടർ പഠനത്തിനായി തില്യതാ സർട്ടിഫിക്കറ്റുകളും ദേശീയതലത്തിലുള്ള വിവിധ മത്സരപരീക്ഷകൾക്ക് അർഹതയും ഉറപ്പാക്കുന്ന വിധത്തിൽ സിലബസ് തയ്യാറാക്കാനാണ് നർദ്ദേശിച്ചിട്ടുള്ളത്.
 വിദ്യാർത്ഥി പ്രോഗ്രാമിനായി ആദ്യം രജിസ്റ്റർ ചെയ്ത സർവ്വകലാശാലക്കായിരിക്കും സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ഉത്തരവാദിത്വമെങ്കിലും കോഴ്‌സ് ഇരു സർവകലാശാലകളും സംയുക്താടി സ്ഥാനത്തിൽ നടത്തിയിട്ടുള്ളതാണെന്ന് സർട്ടിഫിക്കറ്റിൽ പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം
വൈസ് ചാൻസലറുടെ ചേംബറിൽ നടന്ന ചടങ്ങിൽ കണ്ണൂർ സർവകലാശാല നാനോ സയൻസ് വിഭാഗം കോ-ഓർഡിനേറ്റർ👇🏻

\"\"
\"\"

പ്രൊഫ. എസ്. സുധീഷ്, ബയോടെക്‌നോളജി വിഭാഗം കോ-ഒർഡിനേറ്റർ പ്രൊഫ. അനൂപ് കേശവൻ, കെമിസ്ട്രി വിഭാഗം മേധാവി ഡോ. ബൈജു കെ.വി. മഹാത്മാഗാന്ധി സർവകലാശാല ബയോ സയൻസസ് വിഭാഗം മേധാവി പ്രൊഫ. എം.എസ്. ജിഷ, പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രൊഫ. കെ ജയചന്ദ്രൻ, നാനോ-സയൻസ്-ടെക്‌നോളജി വിഭാഗം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. എ.എസ്. ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.

Follow us on

Related News