പ്രധാന വാർത്തകൾ
2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

വിവിധ കോളേജുകളിലായുള്ള ഗസ്റ്റ് ലക്ചറർ ഒഴിവുകൾ അറിയാം

May 24, 2022 at 8:02 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

തിരുവനന്തപുരം: മലയിൻകീഴ് എം.എം.എസ്. ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ മലയാളം, ഹിന്ദി, ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്, കൊമേഴ്സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. നിയമനത്തിനായി ജൂൺ ഒന്നിന് ഉച്ചയ്ക്ക് ഒന്നിന് സ്റ്റാറ്റിസ്റ്റിക്സ്, രണ്ടിനു രാവിലെ 10ന് ഫിസിക്സ്, ഉച്ചയ്ക്ക് ഒന്നിന് മലയാളം, മൂന്നിനു രാവിലെ 10നു കൊമേഴ്സ്, ഉച്ചയ്ക്ക് ഒന്നിനു ഹിന്ദി, നാലിനു രാവിലെ 10ന് ജേണലിസം എന്നിങ്ങനെയാണ് ഇന്റർവ്യൂ നിശ്ചയിച്ചിരിക്കുന്നത്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടർ/കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുൻപരിചയം, രജിസ്ട്രേഷൻ നമ്പർ തുടങ്ങിയവയും പകർപ്പുകളും സഹിതം ഇന്റർവ്യൂവിനു ഹാജരാകണം.

\"\"

തിരുവനന്തപുരം: സർക്കാർ വനിതാ കോളജിൽ ഹോംസയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം ജൂൺ 3ന് രാവിലെ 10.30നു നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനതിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തതു തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് എത്തണം.

\"\"

കണ്ണൂർ: തലശ്ശേരി ചൊക്ലി ഗവൺമെന്റ് കോളജിൽ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഹിന്ദി വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്, പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം മൈയ് 31നു കോളജിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 04902966800

\"\"

Follow us on

Related News