പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

മലയാള സർവകലാശാലയിൽ പിജി പ്രവേശനം: അപേക്ഷ ജൂൺ 20വരെ

May 23, 2022 at 4:26 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ
മലയാള സർവകലാശാലയിൽ
പിജി കോഴ്സുകളിലെ പ്രവേശനത്തിന്
ജൂൺ 20വരെ അപേക്ഷിക്കാം. സർവകലാശാലയിൽ 11 ശാഖകളിലാണ് പിജി കോഴ്സുകൾ ഉള്ളത്. ഭാഷാശാസ്ത്രം (ലിംഗ്വിസ്റ്റിക്സ്) / മലയാള സാഹിത്യ പഠ
നം / സാഹിത്യരചന / സാംസ്കാരിക പൈതൃക പഠനം / ജേണലിസം & മാസ് കമ്യൂണിക്കേഷൻ പരിസ്ഥിതി പഠനം (എംഎ/എംഎസ്.സി) / വികസന പഠനവും
തദ്ദേശ വികസനവും ചരിത്രപഠ
നം / സാമൂഹികശാസ്ത്രം / ചലച്ചിത്ര പഠനം / താരതമ്യ സാഹിത്യ പഠനവും വിവർത്തന പഠനവുമാണ് ഉള്ളത്.

\"\"

ഓരോ വിഭാഗത്തിലും 20 സീറ്റുകളാണ് ഉള്ളത്. സംവരണ ചട്ടങ്ങൾ പാലിച്ചാണ് പ്രവേശനം അനുവദിക്കുക. ബാച്ചിലർ ബിരുദമുള്ളവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. എം.എസ്.സി പരിസ്ഥിതി പഠനത്തിന്
മാത്രം പ്ലസ്ടു (സയൻസ്)മതിയാകും. അപേക്ഷകർക്ക് 2022 ഏപ്രിൽ ഒന്നിന് 28 വയസ്സു കവിയരുത്. പട്ടിക, ഭിന്നശേ
ഷി വിഭാഗക്കാർക്കു 30 വരെയാ
കാം.അഭിരുചിപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുക. രണ്ട്പ്രോഗ്രാമുകൾക്കുവരെ പ്രവേശന പരീക്ഷ എഴുതാം.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തിരൂർ കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ നടക്കുക. പരീക്ഷാതീയതി പിന്നീട് പ്രസിദ്ധീകരിക്കും. ഓരോ വിഷയത്തിലും ഒരു മണിക്കൂറാണ് പരീക്ഷ. 50 മാർക്കിന്റെ പരീക്ഷ ഒബ്ജക്ടീവ് രീതിയിലാകും. പ്രവേശനത്തിന് കുറഞ്ഞത് 40% മാർക്കു നേടണം.

ഓൺലൈൻ ആയും ഓഫ്‌ ലൈൻ ആയും അപേക്ഷകൾ നൽകാം. അപേക്ഷാ ഫോമുകൾ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷാഫീസ് (ഒരുപ്രോഗ്രാമിന്) 450 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 225
രൂപ. ഇതു സർവകലാശാലയുടെ
ബാങ്ക് അക്കൗണ്ടിൽ അടയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക് 9447454135. info@temu.ac.in, http://malayalamuniversity.edu.in

\"\"

Follow us on

Related News