JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ചാനൽ മാനേജർ തസ്തികയിലുള്ള 641 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജോലിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്കാണ് അവസരം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ചാനൽ മാനേജർ ഫെസിലിറ്റേറ്റർ (സി.എം.എഫ്- എ.സി.)- 503, ചാനൽ മാനേജർ സൂപ്പർവൈസർ (സി.എം.എസ്- എ.സി.)- 130, സപ്പോർട്ട് ഓഫീസർ (എസ്.ഒ- എ.സി.)- 8 എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 7.

വേതനം (പ്രതിമാസം): ചാനൽ മാനേജർ ഫെസിലിറ്റേറ്റർ: 36,000/- രൂപ, ചാനൽ മാനേജർ സൂപ്പർവൈസർ: 41,000/- രൂപ, സപ്പോർട്ട് ഓഫീസർ: 41,000/- രൂപ.
തിരഞ്ഞെടുപ്പ്: ഷോർട് ലിസ്റ്റിങ്ങിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ.

എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റിലെ \’എൻഗേജ്മെന്റ് ഓഫ് റിട്ടയേർഡ് ബാങ്ക് സ്റ്റാഫ് ഓൺ കോൺട്രാക്റ്റ് ബേസിസ്\’ എന്നതിന് കീഴിലുള്ള അപ്ലൈ ഓൺലൈൻ എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത, അപേക്ഷാ ഫീസ് ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://sbi.co.in

- പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻ
- ഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക് ജയിച്ചേ മതിയാകൂ
- ഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെ
- JEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചു
- രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനം