JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ബിസിനസ് ഇന്നൊവേഷൻ ആന്റ് ഇൻക്യുബേഷൻ സെന്ററിൽ (ബി.ഐ.ഐ.സി.) ടെക്നോളജി ബിസിനസ്സ് ഇൻക്യുബേറ്റർ (ടി.ബി.ഐ.) മാനേജർ തസ്തികയിൽ ഒരു വർഷത്തേക്ക് താൽകാലിക / കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പൊതു വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. ലൈഫ് സയൻസിൻ്റെ ഏതെങ്കിലും ശാഖയിൽ പി.എച്ച്.ഡി.യും അന്തർദേശീയ ജേർണലുകളിൽ കുറഞ്ഞത് മൂന്ന് പ്രസിദ്ധീകരണങ്ങളും ഇൻ കുബേഷൻ, സംരംഭകത്വം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ വിദേശത്ത് കുറഞ്ഞത് രണ്ട് വർഷത്തെ പോസ്റ്റ് ഡോക്ടറൽ പരിചയം, പ്രോജക്ട് / ഡി.പി.ആർ തയ്യാറാക്കുന്നതിലുള്ള പരിചയം എന്നിവയാണ് യോഗ്യത.

പ്രായം 2022 ജനുവരി ഒന്നിന് 42 വയസ് കവിയരുത്. തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് സഞ്ചിതനിരക്കിൽ പ്രതിമാസം 35,000 രൂപ പ്രതിഫലം ലഭിക്കും. താൽപര്യമുള്ളവർ നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം biicmgu2016@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ മെയ് 31 വൈകിട്ട് അഞ്ച് മണിക്ക് മുൻപായി അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

- പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു
- ജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ല
- വൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി
- വൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദു
- സ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ