പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

വ്യത്യസ്ത സ്ഥാപനങ്ങളിലായി പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവുകൾ

May 20, 2022 at 2:16 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

തിരുവനന്തപുരം: സർക്കാർ വനിതാ കോളജിലെ സെൻട്രലൈസ്ഡ് കോമൺ ഇൻസ്ട്രമെന്റേഷൻ ഫെസിലിറ്റി കേന്ദ്രത്തിൽ ഒരു പ്രോജക്റ്റ് അസിസ്റ്റന്റിന്റെ ഒരു വർഷത്തെ കരാർ തസ്തിക ഒഴിവുണ്ട്. പരമാവധി മൂന്നു വർഷം വരെ നീട്ടാവുന്നതാണ്. ഫെലോഷിപ്പായി പ്രതിമാസം 22,000 രൂപ നൽകും. അപേക്ഷകർ കെമിസ്ട്രിയിലോ ഫിസിക്‌സിലോ 60 ശതമാനമോ അതിൽ കൂടുതലോ മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മുൻ പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും. നിയമനത്തിനായി മേയ് 23ന് രാവിലെ 10.30ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ കോളേജിൽ നേരിട്ടു ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

\"\"

ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റ്

തിരുവനന്തപുരം: പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ബോട്ടണിയിലോ ബയോടെക്‌നോളജിയിലോ ഒന്നാം ക്ലാസ് ബിരുദവും പ്ലാന്റ് ടിഷ്യൂ കൾച്ചറിൽ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ഫെല്ലോഷിപ്പ് പ്രതിമാസം 19,000 രൂപ. പ്രായം 2022 ജനുവരി ഒന്നിന് 36 വയസു കവിയാൻ പാടില്ല. പട്ടികജാതി, പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും.താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മെയ് 30നു രാവിലെ 10നു കൂടിക്കാഴ്ചക്കായി ഹാജരാകണം. വിശദവിവരങ്ങൾക്ക്: https://jntbgri.res.in

\"\"

Follow us on

Related News