JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി.) ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് 2022-ന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 826 ഒഴിവുകളിൽ 559 ഒഴിവുകൾ പുരുഷന്മാർക്കും 276 ഒഴിവുകൾ സ്ത്രീകൾക്കുമായുള്ളതാണ്. പരീക്ഷയുടെ രജിസ്‌ട്രേഷൻ ജൂൺ 16 വരെ ഓൺലൈനായി നടത്താം. കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയുടെ (CBE) അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. പരീക്ഷ സെപ്റ്റംബറിൽ നടത്താനാണ് തീരുമാനം. പരീക്ഷാ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

- സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
- 2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
ശമ്പളം: 25500/- – 81100/- (പേ ലെവൽ 4 അനുസരിച്ചുള്ള ശമ്പളം)
പ്രായപരിധി:18 വയസ്സ് മുതൽ 25 വയസ്സ് വരെ. സർക്കാർ ചട്ടപ്രകാരമുള്ള ഇളവുകൾ ഉയർന്ന പ്രായപരിധിക്ക് ലഭിക്കും.
യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പ്ലസ് ടു. ഒപ്പം അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ഡിപ്ലോമകളും ബിരുദങ്ങളും വിദൂര പഠന പ്രോഗ്രാമിന് കീഴിലുള്ള ബിരുദങ്ങളും യോഗ്യതയായി കണക്കാക്കും.
കൂടുതൽ വിവരങ്ങൾക്ക്: https://ssc.nic.in
