JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവകുപ്പിലെ അസി. പ്രൊഫസര്‍ ഡോ. ഇ.എം. അനീഷിന് എസ്.ഇ.ആര്‍.ബി.-എസ്.ഐ.ആര്‍.ഇ. ഫെലോഷിപ്പ്. കേന്ദ്രസര്‍ക്കാറിന്റെ സയന്‍സ് എന്‍ജിനീയറിങ് റിസര്‍ച്ച് ബോര്‍ഡിന്റെ (ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, ഡി.എസ്.ടി.) ഇന്റര്‍നാഷ്ണല്‍ റിസര്‍ച്ച് എക്സ്പീരിയന്‍സ് ഫെലോഷിപ്പാണ് കരസ്ഥമാക്കിയത്. ലണ്ടനിലെ ഇംപീരിയല്‍ മെഡിസിന്‍ ഫാക്കല്‍റ്റിയിലെ പകര്‍ച്ചവ്യാധി വിഭാഗത്തില്‍ ഗവേഷണത്തിന് ഡോ. അനീഷിന് അവസരം ലഭിക്കും.

പ്രൊഫ. മാത്യു സി ഫിഷറിന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം കോവിഡാനന്തര ഫംഗസ് അണുബാധയെക്കുറിച്ച് ആറു മാസത്തെ പഠനത്തിനാണ് ഫെലോഷിപ്പ്. കേരളത്തില്‍ നിന്ന് ഇദ്ദേഹത്തിന് മാത്രമേ അവസരം ലഭിച്ചിട്ടുള്ളൂ. ആഗസ്ത് ഒന്നു മുതല്‍ ജനുവരി 30 വരെയാണ് ഗവേഷണകാലമെന്ന് ഡോ. അനീഷ് പറഞ്ഞു. യു.ജി.സി. റിസര്‍ച്ച് അവാര്‍ഡ്, യങ് സയിന്റിസ്റ്റ് അവാര്‍ഡ് എന്നിവയും നേടിയിട്ടുള്ള അനീഷ് വയനാട് മാനന്തവാടി സ്വദേശിയാണ്. വയനാട്ടിലെ കുരങ്ങുപനിയെക്കുറിച്ച് കേന്ദ്ര ബയോടെക്നോളജി വകുപ്പ്, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സയന്‍സ് ടെക്നോളജി എന്നിവയുടെ സഹായത്തോടെ നടക്കുന്ന രണ്ട് പ്രധാന ഗവേഷണ പദ്ധതികളിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ കൂടിയാണ് ഡോ. അനീഷ്.

- എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ
- എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി
- സ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി
- സ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകും
- അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ