പ്രധാന വാർത്തകൾ
നാളത്തെ പരീക്ഷ സമയത്തിൽ മാറ്റം ഉണ്ട്: പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കുകഒന്നാംക്ലാസിൽ പ്രവേശന പരീക്ഷയും ക്യാപിറ്റേഷൻ ഫീസും പാടില്ല: രക്ഷിതാക്കൾക്ക് പരാതിപ്പെടാംഹയർ സെക്കന്ററി പൊതുസ്ഥലംമാറ്റ അപേക്ഷ ഉടൻ: ജൂൺ ഒന്നിന് മുൻപ് സ്ഥലംമാറ്റുംഹയർ സെക്കന്ററി അധ്യാപകർക്കുള്ള അവധിക്കാല പരിശീലനം ജൂൺ ജൂലൈ മാസങ്ങളിൽ2026 ജൂൺ മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്: ഈ വർഷം മാത്രം 5 വയസ്40ദിവസം കഴിഞ്ഞാൽ എസ്എസ്എൽസി പരീക്ഷാഫലം: മൂല്യനിർണയം അടുത്തയാഴ്ച്ച മുതൽലഹരി നിർമാർജനം നടപ്പാക്കുക: ലഹരിക്കെതിരെ ബോധവൽക്കരണവുമായി എഎച്ച്എസ്ടിഎഈ വർഷം നടപ്പാക്കുന്ന മിനിമം മാർക്ക് ഗ്രേഡിങ് രീതി അറിയാം: ഇ- ഗ്രേഡ് നേടിയാൽ ‘സേ’ പരീക്ഷവിദ്യാർത്ഥികളെ കൂട്ടിക്കൊണ്ട് പോകാൻ രക്ഷിതാക്കൾ എത്തണം: ഇന്ന് ആഘോഷങ്ങൾ അനുവദിക്കില്ലപ്ലസ് വൺ പ്രവേശനം: ആദ്യഘട്ടത്തിൽ അധിക ബാച്ച് അനുവദിക്കില്ല

ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് വിതരണോദ്ഘാടനം ഇന്ന്

May 18, 2022 at 1:38 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങൾക്കായി പ്രതിമാസം അരലക്ഷം രൂപ (രണ്ടാം വർഷം പ്രതിമാസം ഒരുലക്ഷം രൂപ) നൽകുന്ന \’ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പുകൾ\’ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (മേയ് 18ന്) വിതരണം ചെയ്യും. വിവിധ വിഷയങ്ങളിൽ പിഎച്ച്ഡി പൂർത്തിയാക്കിയ 500 ഗവേഷകപ്രതിഭകൾക്ക് നൽകാൻ തീരുമാനിച്ച ഫെലോഷിപ്പുകളിൽ ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 77 പേർക്കാണ് മുഖ്യമന്ത്രി വിതരണം ചെയ്യുന്നത്.

പത്ത് പ്രധാന വിഷയങ്ങളിൽ നൂതനമായ ഗവേഷണ ആശയങ്ങൾ പ്രൊജക്ടുകളായി നൽകിയ അപേക്ഷകരിൽനിന്നാണ് 77 പ്രതിഭകളെ തിരഞ്ഞെടുത്തത്. മുഴുവൻസമയ ഗവേഷണത്തിനായി രണ്ടുവർഷത്തേക്കാണ് ഫെലോഷിപ്പ്. ആവശ്യമെങ്കിൽ പരമാവധി ഒരു വർഷത്തേക്ക് കാലാവധി നീട്ടി നൽകും.

\"\"

Follow us on

Related News