JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
ന്യൂഡൽഹി: വർഷത്തിൽ രണ്ട് തവണ നടത്തുന്ന നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി പ്രവേശന പരീക്ഷയായ യു.പി.എസ്.സി. എൻ.ഡി.എ./എൻ.എ. II 2022-ന്റെ വിജ്ഞാപനം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ മെയ് 18ന് പ്രസിദ്ധീകരിക്കും. വർഷത്തിലെ ആദ്യ പരീക്ഷ ഏപ്രിൽ 10ന് നടത്തി ഫലം പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷ എഴുതിയവരും യോഗ്യത നേടിയവരുമായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട എസ്.എസ്.ബി. ഇന്റർവ്യൂവിനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. എഴുത്തുപരീക്ഷയിലെയും എസ്.എസ്.ബി. അഭിമുഖത്തിലെയും പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

- സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
- 2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
വിദ്യാർത്ഥികൾ 2022 ജൂൺ 14-നകം ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കണം. UPSC NDA/ NA II 2022-ന്റെ എഴുത്തുപരീക്ഷ 2022 സെപ്റ്റംബർ 4-ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു. യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് അപ്‌ഡേറ്റുകളും മനസ്സിലാക്കുന്നതിന് യു.പി.എസ്.സി. ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://upsc.gov.in ൽ പുറപ്പെടുവിക്കുന്ന വിജ്ഞാപനം പരിശോധിക്കാം.
