പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ അധ്യാപക ഒഴിവ്: കരാർ നിയമനം

May 14, 2022 at 12:40 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ഇലഞ്ചിയം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ. സ്‌കൂളിൽ 2022-23 അധ്യയന വർഷത്തേയ്ക്ക് താത്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ട്രെയിൻഡ് പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചേഴ്‌സ്, ട്രെയിൻഡ് ഗ്രാഡ്വേറ്റ് ടീച്ചേഴ്‌സ് എന്നീ തസ്തികകളിലായി കരാർ വ്യവസ്ഥയിലാണ് നിയമനം.

\"\"

യോഗ്യത: സി.ബി.എസ്.ഇ. സിലബസിൽ അധ്യാപന പരിചയം അഭികാമ്യം. ഒപ്പം ഇംഗ്ലീഷിൽ അധ്യയനം നടത്താൻ കഴിവുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായിരിക്കണം.

പ്രായപരിധി: 01/01/2022 ന് 39 വയസ് കവിയരുത്. പിന്നാക്ക വിഭാഗക്കാർക്കും പട്ടികജാതി പട്ടികവർഗക്കാർക്കും പ്രായപരിധിയിൽ അർഹമായ ഇളവ് ലഭിക്കും. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ താമസിച്ചു പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റ, യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 28ന് രാവിലെ 10ന് നെടുമങ്ങാട് ഐ.ടി.സി.പി ഓഫീസിലെത്തണം.

കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2304594, 2303229.

\"\"

Follow us on

Related News