പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

ഫെഡറല്‍ ബാങ്കിൽ വിവിധ ബ്രാഞ്ചുകളിലായി ജൂനിയര്‍ മാനേജ്‌മെന്റ് ഓഫീസര്‍: അവസാന തീയതി മെയ് 23

May 12, 2022 at 2:58 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

തിരുവനന്തപുരം: ഫെഡറല്‍ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലേക്ക് ജൂനിയര്‍ മാനേജ്‌മെന്റ് ഓഫീസര്‍ ഗ്രേഡ്- 1 (സ്‌കെയില്‍-1) തസ്തികയിലുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 23. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഫെഡറല്‍ ബാങ്കിന്റെ ഇന്ത്യയിലേതു ബ്രാഞ്ചിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.

തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെയുള്ള അഭിമുഖം (റോബോട്ടിക് ഇന്റര്‍വ്യൂ), അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

ശമ്പളം: ബേസിക് പേ- 36,000- 63,840/-. തുടക്കത്തില്‍ ആനുകൂല്യങ്ങളും അലവന്‍സുകളും ഉള്‍പ്പടെ 58,500 രൂപയായിരിക്കും ടേക്ക് ഹോം പേ.

യോഗ്യത: 60% മാര്‍ക്കോടെ ബിരുദാനന്തരബിരുദം (പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി എന്നീ ക്ലാസുകളിലും 60% ന് മുകളില്‍ മാര്‍ക്കുണ്ടായിരിക്കണം). പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇന്ത്യന്‍ പൗരനായിരിക്കണം.

\"\"

പ്രായപരിധി: ജനറല്‍- 27 വയസ്സ് (1.5.1995 ന് മുന്‍പ് ജനിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല). എസ്.സി./എസ്.ടി.- 32 വയസ്സ്.(1.5.1990 ന് മുന്‍പ് ജനിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല).

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://federalbank.co.ഇൻ

Follow us on

Related News