JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
ന്യൂഡൽഹി: തൊഴിൽക്ഷമത വർധിപ്പിക്കുക, ഗവേഷണാഭിരുചി വികസി
പ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 4 വർഷ ബിരുദ കോഴ്സിന്റെ ഇന്റേൺഷിപ്പ് മാർഗരേഖ പുറത്തിറങ്ങി. പുതിയതായി വരുന്ന 4വർഷ ബിരുദ കോഴ്സിന്റെ ഇന്റേൺഷിപ് സംബന്ധിച്ച കരടു മാർഗരേഖയാണ് യുജിസി പുറത്തിറക്കിയത്. 4 വർഷത്തിനിടെ 450 മണിക്കൂർ ഇന്റേൺഷിപ്പിനായി മാറ്റിവയ്ക്കണം. 160 ക്രെഡിറ്റിൽ 20ക്രെഡിറ്റ് ഇതിനാണ്. ദേശീയ പ്രാധാന്യമുള്ള ഗവേഷണ സ്ഥാപനങ്ങളിലുൾപ്പെടെ ഇന്റേൺഷിപ്പിന് സൗകര്യമൊരുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ആദ്യ 2 വർഷവും അവസാനത്തെ 10ആഴ്ച ഇന്റേൺഷിപ് ആയിരിക്കും. 2 വർഷവും തൊഴിൽ ക്ഷമതയ്ക്ക് ഊന്നൽ നൽകിയാകും ഇന്റേൺഷിപ്. മൾട്ടിപ്പിൾ എക്സിറ്റ് ഓപ്ഷനുള്ളതിനാൽ 3 വർഷത്തിനു ശേഷം പഠനം അവസാനിപ്പിക്കുന്ന വിദ്യാർഥി
കൾക്ക് ഇന്റേൺഷിപ് പൂർത്തിയാക്കാൻ കഴിയും. നാലാം വർഷവും പഠനം നടത്തുന്ന വിദ്യാർത്ഥികൾ ഏഴാം സെമസ്റ്ററിൽ
ഗവേഷണാഭിരുചി വികസിപ്പി
ക്കാൻ ലക്ഷ്യമിട്ടുള്ള ഇന്റേൺഷിപ്
പൂർത്തിയാക്കുകയും 7, 8
സെമസ്റ്ററുകളിൽ ഇതിന്റെ അടിസ്ഥാനത്തി
ലുള്ള ഗവേഷണ പ്രബന്ധം തയാറാക്കുകയും വേണം.
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു