പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

നാഷണൽ ക്രോപ് ഫോർകാസ്റ്റ് സെന്ററിൽ ഇന്റേൺഷിപ്: ഓരോ ബാച്ചിലും 10 പേർക്ക് അവസരം

May 10, 2022 at 10:22 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: മഹലനോബിസ് നാഷണൽ ക്രോപ് ഫോർകാസ്റ്റ് സെന്ററിൽ ഇന്റേൺഷിപിന് അവസരം. കാർഷികമേഖലയിൽ റിമോട്ട് സെൻസിങ് (ആർ.എസ്.), ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്.) എന്നിവയുടെ പ്രായോഗികതലങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്ന ഇന്റേൺഷിപ്പ് സ്കീം ആണിത്.

യോഗ്യത: അഗ്രിക്കൾച്ചർ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, കംപ്യൂട്ടേഴ്സ്, സിവിൽ എന്നീ വിഷയങ്ങളിലേതിലെങ്കിലും ബി.ടെക്. അന്തിമവർഷത്തിൽ പഠിക്കുന്നവരോ, അഗ്രിക്കൾച്ചർ, സ്റ്റാറ്റിസ്റ്റിക്സ്, സയൻസ്, മാത്തമാറ്റിക്സ്, ഡേറ്റാ അനലറ്റിക്സ്, ജ്യോഗ്രഫി, ജിയോഇൻഫർമാറ്റിക്സ്, ജിയോസ്പേഷ്യൽ, എൻവയോൺമെൻറൽ സയൻസ്, റിമോട്ട് സെൻസിങ് ആൻഡ് ജി.ഐ.എസ്‌., എൻജിനിയറിങ് (അഗ്രിക്കൾച്ചർ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, കംപ്യൂട്ടേഴ്സ്, സിവിൽ) തുടങ്ങിയവയിലൊന്നിൽ എം. എസ്‌സി./എം.ടെക്./എം.എസ്‌സി.(ടെക്.) കോഴ്സിൽ പഠിച്ചുകൊണ്ടിരിക്കുന്നവരോ ആയിരിക്കണം. അപേക്ഷകർക്ക് സ്ഥിരതയാർന്ന അക്കാദമിക് മികവ് ഉണ്ടായിരിക്കണം. സെന്റർ/ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എക്സലൻസിൽ പഠിച്ചവർ അഭികാമ്യം.

\"\"

മേഖലകൾ: റിമോട്ട് സെൻസിങ്, ജി.ഐ.എസ്., ഇമേജ് പ്രൊസസിങ്, ക്രോപ് ഫോർകാസ്റ്റിങ്, ഈൽഡ് അസസ്‌മെന്റ്‌, അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്, മെഷിൻ ലേണിങ്, ഡേറ്റാ അനാലിസിസ്, സോഫ്റ്റ്‌വേർ ഡെവലപ്മെൻറ്, ഡ്രൗട്ട് അസസ്‌മെന്റ്‌, ഡിസാസ്റ്റർ മോണിറ്ററിങ്, ക്രോപ് ഇൻഷുറൻസ്, പ്രിസിഷൻ ഫാമിങ്, ഹൈപ്പർ സ്പെക്ടറൽ റിമോട്ട് സെൻസിങ്, ഹോർട്ടികൾച്ചർ, സോയിൽ മോയിസ്ചർ, അഗ്രോ മെറ്റീരിയോളജി, ഫീൽഡ് സർവേ തുടങ്ങിയവ.

അപേക്ഷിക്കേണ്ട വിധം: വിശദമായ വിജ്ഞാപനം https://ncfc.gov.in/internships.html ൽ ലഭ്യമാണ്. അപേക്ഷാ മാതൃക വിജ്ഞാപനത്തിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും intern.ncfc-agri@gov.in ലേക്ക് അയക്കണം. ഓരോ ബാച്ചിലും 12 പേർക്ക് പ്രവേശനം നൽകും. അടുത്ത മാസത്തെ ഇന്റേൺഷിപ്പിനുള്ള അപേക്ഷ തലേമാസം 10-നകം തന്നെ സമർപ്പിക്കേണ്ടതാണ്.

\"\"

Follow us on

Related News