JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
പാരിപ്പള്ളി: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ ബോധവൽക്കരണവുമായി അമൃത സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റസ് .
അമൃത സ്കൂളിലെ എസ്പിസിയുടെയും പാരിപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റേയും നേതൃത്വത്തിലാണ് ബോധവൽക്കരണം സംഘടിപ്പിച്ചത്.
നാലു ടീമുകളായി തിരിഞ്ഞ് കോട്ടയ്ക്കേറം, കടമ്പാട്ടുകോണം, ചാവർകോട്, എഴിപ്പുറം എന്നീ വാർഡുകളിലെ മുന്നൂറോളം വീടുകൾ സന്ദർശിച്ചു.
ഒരോ വീട്ടിലും കൊതുകിന്റെ ഉറവിട നശീകരണം, ബോധവൽക്കരണം, ലഘുലേഖാവിതരണം എന്നിവ നടത്തി. ഓരോ വീട്ടിലും കയറി വിവരശേഖരണവും നടത്തി. പാരിപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ പ്രശാന്ത് ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ജൂനിയർ HI ശ്രീമതി ചിത്ര, CPO മാരായ A സുഭാഷ് ബാബു, ബിന്ദു NR,ASNO രാജേഷ് B, WDI ബിന്ദു, ആശ വർക്കർമാരായ ശ്രീമതി ഇർജിത, ഉഷ, അജി, അനിത തുടങ്ങിയവർ നേതൃത്യം നൽകി.

- യുപിഎസ്ടി തസ്തികയിൽ സ്ഥലംമാറ്റം മുഖേന അധ്യാപക നിയമനം
- ലോക വിദ്യാർത്ഥിദിനം ഇന്ന്: മാറ്റത്തിന്റെ ഏജന്റുമാരാകാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുക
- അധ്യാപകരെ..ഇന്ന് സ്കൂളുകളിൽ നിർബന്ധമായും സംഘടിപ്പിക്കേണ്ട കാര്യങ്ങൾ മറക്കണ്ട
- പത്താം ക്ലാസ് വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം: കർശന നിർദേശങ്ങൾ ഇതാ
- കോഴിക്കോട് എൻഐടിയിൽ പാർട്ട് ടൈം, ഫുൾ ടൈം പിഎച്ച്ഡി: അപേക്ഷ 27 വരെ