പ്രധാന വാർത്തകൾ
ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തുപത്താം ക്ലാസുകാർക്ക് അനിമേഷൻ, വിഎഫ്എക്സ് കോഴ്സുകൾമിലിറ്ററി കോളജ് യോഗ്യതാ പരീക്ഷ അപേക്ഷ ഒക്ടോബർ 10വരെസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി: സ്പെഷ്യൽ അലോട്ട്മെന്റ്കേരള രാജ്ഭവനിൽ വിദ്യാരംഭം: രജിസ്‌ട്രേഷൻ തീയതി നീട്ടി

ഗ്രേസ് മാര്‍ക്ക് അപേക്ഷ, സപ്ലിമെന്ററി പരീക്ഷ, അഫ്‌സലുല്‍ ഉലമ മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ വാർത്തകൾ

May 7, 2022 at 5:39 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

തേഞ്ഞിപ്പലം: രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2022 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 9-ന് നടക്കും. അറബിക്, ഇംഗ്ലീഷ് വകുപ്പുകളിലെ എല്ലാ അദ്ധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കേണ്ടതാണ്. ക്യാമ്പ് വിവരങ്ങള്‍ക്ക് ചെയര്‍മാന്‍മാരുമായി ബന്ധപ്പെടുക. മറ്റ് വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരിശീലന പരീക്ഷ

\"\"

എസ്.ഡി.ഇ. 2019 പ്രവേശനം ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒന്നാം സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷയുടെ പരിശീലന പരീക്ഷ 8-ന് നടക്കും. എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ മുഴുവന്‍ സമയവും ലിങ്ക് ലഭ്യമാകും. 11-ന് നടക്കുന്ന സപ്ലിമെന്ററി പരീക്ഷ എഴുതാനിരിക്കുന്നവര്‍ പരിശീലന പരീക്ഷയില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഫോണ്‍ – 0494 2400288, 2407356.

എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്ക് അപേക്ഷ

2019 പ്രവേശനം ബി.എസ് സി., ബി.സി.എ. വിദ്യാര്‍ത്ഥികളില്‍ എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്ക് കൂട്ടിച്ചേര്‍ക്കുന്നതിന് 20-നകം അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതിക്കു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ മാര്‍ക്ക് ലിസ്റ്റ് വിതരണത്തിനു ശേഷമേ പരിഗണിക്കൂ. അപേക്ഷാ ഫോം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2017 പ്രവേശനം ഒന്നാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 20 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ-രജിസ്‌ട്രേഷന്‍ ഫീസ് വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

\"\"

എസ്.ഡി.ഇ. 2016 പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റര്‍/ഒന്നാം വര്‍ഷ പി.ജി. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 22 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ കോപ്പിയും അനുബന്ധരേഖകളും 26-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. പരീക്ഷാ-രജിസ്‌ട്രേഷന്‍ ഫീസ് വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ

രണ്ട്, മൂന്ന് സെമസ്റ്റര്‍ എം.എസ് സി. സുവോളജി ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ 23, 25, 27 തീയതികളില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

\"\"

ഡോ. ആര്‍സുവിനെ ഗാന്ധിചെയര്‍ അനുമോദിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ വിവര്‍ത്തനരത്ന പുരസ്‌കാരത്തിന് അര്‍ഹനായ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ആര്‍സുവിനെ കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധി ചെയര്‍ അനുമോദിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു. ആര്‍.എസ്. പണിക്കര്‍ അധ്യക്ഷനായി. ഡോ. ആര്‍.വി.എം. ദിവാകരന്‍ മുഖ്യപ്രഭാഷണം നടത്തി. വേലായുധന്‍ പള്ളിക്കല്‍, ഡോ. പി. രവീന്ദ്രന്‍, കെ.ഒ. സ്വപ്ന, പി.എ. സ്വര്‍ണലത, ഡോ. ആശിവാണി, ഡോ. എം.സി.കെ. വീരാന്‍, പി. പ്രേമരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

\"\"

Follow us on

Related News