പ്രധാന വാർത്തകൾ
സ്കൂൾ ഒളിമ്പിക്സിന് ഇന്ന് സമാപനം: 1810 പോയിന്റോടെ തിരുവനന്തപുരം മുന്നിൽതൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധിപിഎംശ്രീ പദ്ധതി: സംസ്ഥാനത്ത് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ്സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർ

ഡിജിറ്റല്‍ സര്‍വകലാശാലയിൽ പി.ജി. പ്രവേശനം: മെയ് 25 വരെ അപേക്ഷിക്കാം

May 6, 2022 at 2:40 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സര്‍വകലാശാലയായ കേരള ഡിജിറ്റല്‍ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. എം.ടെക്., എം.എസ്‌.സി., എം.ബി.എ., പി.ജി. ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 25. ജൂണ്‍ 5ന് നടക്കുന്ന പ്രവേശനപരീക്ഷ (ഡിയുഎടി) യുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

\"\"

കോഴ്‌സുകള്‍

എം. ടെക്. ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്

സ്പെഷ്യലൈസേഷനുകള്‍: കണക്റ്റഡ് സിസ്റ്റംസ് & എന്‍ജിനീയറിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി & എന്‍ജിനീയറിങ്.

എം.ടെക്. ഇന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്

സ്പെഷ്യലൈസേഷനുകള്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹാര്‍ഡ്‌വെയര്‍, സിഗ്നല്‍ പ്രോസസ്സിംഗ്& ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റോബോട്ടിക്‌സ്, കമ്പ്യൂട്ടേഷണല്‍ ഇമേജിങ്. എംടെക് ഇന്‍ ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈന്‍ (ഫ്‌ളെക്‌സിബിള്‍ മോഡ്).

എം.എസ്‌.സി. ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്

സ്പെഷ്യലൈസേഷനുകള്‍: സൈബര്‍ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്‌സ്, മെഷീന്‍ ഇന്റലിജന്‍സ്, ജിയോസ്‌പേഷ്യ അനലിറ്റിക്സ്, സോഫ്റ്റ്‌വെയര്‍ സിസ്റ്റംസ് എന്‍ജിനീയറിങ്, സ്പീച്ച് ആന്റ് ലാംഗ്വേജ് പ്രോസസ്സിംഗ്, ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റംസ് & ബ്ലോക്ക് ചെയിന്‍ ടെക്‌നോളജീസ്.

എം.എസ്‌.സി. ഇന്‍ ഡാറ്റ അനലിറ്റിക്‌സ്

സ്‌പെഷ്യലൈസേഷനുകൾ: ഡാറ്റ അനലിറ്റിക്‌സ് & ജിയോ ഇന്‍ഫോര്‍മാറ്റിക്‌സ്, ഡാറ്റ അനലിറ്റിക്‌സ് & ബയോ എഐ, ഡാറ്റ അനലിറ്റിക്സ് &കമ്പ്യൂട്ടേഷണ സയന്‍സ്.

എം.എസ്‌.സി. ഇക്കോളജി

സ്‌പെഷ്യലൈസേഷൻ: ഇക്കോളജിക്കല്‍ ഇന്‍ഫോര്‍മാറ്റിക്‌സ്.

\"\"

എം.എസ്‌.സി. ഇലക്ട്രോണിക്‌സ്

സ്‌പെഷ്യലൈസേഷനുകള്‍: ഇന്റലിജന്റ് സിസ്റ്റംസ്& ഇമേജിംഗ്, ഐ.ഒ.ടി & റോബോട്ടിക്‌സ്, വി.എല്‍.എസ്.ഐ ഡിസൈന്‍ & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്.

മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍

സ്‌പെഷ്യലൈസേഷനുകള്‍: ബിസിനസ് അനലിറ്റിക്‌സ്, ഡിജിറ്റല്‍ ഗവേണന്‍സ്, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, ഫിനാന്‍സ്, ടെക്‌നോളജി മാനേജ്‌മെന്റ്, ഹ്യൂമന്‍ റിസോഴ്‌സസ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ് ഓപ്പറേഷന്‍സ്, സിസ്റ്റംസ്.

പിജി ഡിപ്ലോമ ഇന്‍ ഇ-ഗവേണന്‍സ്

വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://duk.ac.in/admission

ഫോണ്‍: 8078193800

Follow us on

Related News