മാർക്കറ്റിങ് ഫീച്ചർ
തൃശൂർ: കേരളത്തിലെ നമ്പർ വൺ ലേർണിങ് ആപ്പായ \’സ്റ്റഡി അറ്റ് ചാണക്യ\’യിൽ(https://studyatchanakya.com)പുതിയ അധ്യനവർഷത്തെ ലൈവ് ക്ലാസുകൾ മെയ് 15മുതൽ ആരംഭിക്കും. കേരള സ്റ്റേറ്റ് സിലബസിലെ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ, 8മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കുള്ള സമ്പൂർണ പഠനസഹായിയാണ് സ്റ്റഡി അറ്റ് ചാണക്യ. സ്റ്റേറ്റ് സിലബസ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ലൈവ് ക്ലാസ്സുകളാണ് മെയ് 15ന് ആരംഭിക്കുന്നത്. ഏറ്റവും പരിചയസമ്പന്നരും വിദഗ്ധരുമായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ക്ലാസുകളിൽ കടുകട്ടിയായ പാഠഭാഗങ്ങൾ പോലും ലളിതമായി അവതരിപ്പിക്കുന്നു.
<ഏതു സംശയം തീർക്കാനും ഈ അദ്ധ്യാപകർ എപ്പോഴും തയ്യാറാണ്. ഒരു സ്കൂളിന് സമാനമായ രീതിയിൽ യൂണിറ്റ് ടെസ്റ്റുകളും മാതൃകാ പരീക്ഷകളും ലൈവ് ക്ലാസ്സിന്റെ ഭാഗമായി സ്റ്റഡി അറ്റ് ചാണക്യ ആപ്പിൽ നടത്തി വരുന്നു. വിപണിയിലെ മറ്റ് ആപ്പുകളിൽ പലതും സയൻസ്, മാത്സ് എന്നീ വിഷയങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുക്കുമ്പോൾ സ്റ്റഡി അറ്റ് ചാണക്യ ആപ്പിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, സംസ്കൃതം, തുടങ്ങിയ ഭാഷകളും തുല്യ പ്രാധാന്യത്തോടെ നൽകിയിരിക്കുന്നു. വീഡിയോ ക്ലാസ്സുകൾ, ഓഡിയോ ക്ലാസ്സുകൾ, ആനിമേറ്റഡ് പാഠഭാഗങ്ങൾ, സമഗ്രമായ നോട്സ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, ഒരു പാഠഭാഗത്തുനിന്ന് വരാവുന്ന പരമാവധി ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ക്വസ്റ്റ്യൻ പൂൾ, ഇതെല്ലം സ്റ്റഡി അറ്റ് ചാണക്യയുടെ സവിശേഷതകളാണ്. കേരള സിലബസിനു പുറമേ CBSE സിലബസ്, ടെക്നിക്കൽ ഹൈസ്കൂൾ, ഇംഗ്ലീഷ് ഗ്രാമർ, ലളിതം ഗണിതം എന്ന ഗണിത പാഠ്യപദ്ധതി, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്
എന്നിവയും സ്റ്റഡി അറ്റ് ചാണക്യയിൽ ലഭ്യമാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭിക്കാൻ വിപണിയിലെ ഏറ്റവും കുറഞ്ഞ ഫീസ് മാത്രമാണ് ഈ ആപ്പ് ഈടാക്കുന്നത്. രജിസ്റ്റർ ചെയ്യാൻ 8590008056 എന്ന നമ്പറിൽ വിളിക്കുക.