JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന ബി.ഡി.എസ്, ബി.എസ്.സി. നഴ്സിങ് പ്രോഗ്രാമുകളുടെ അലോട്ടുമെന്റ് പ്രക്രിയയിലെ രണ്ടാം മോപ് അപ് റൗണ്ട്, സ്ട്രേ വേക്കന്‍സി ഫില്ലിങ് റൗണ്ട് എന്നിവയുടെ സമയക്രമം പ്രസിദ്ധീകരിച്ചു.
സമയക്രമം
രണ്ടാം മോപ് അപ് റൗണ്ട്: പുതിയ രജിസ്ട്രേഷന് മേയ് രണ്ടു മുതല്‍ മൂന്നിന് ഉച്ചയ്ക്ക് 12 വരെ നടത്താം. മെയ് മൂന്നിന് വൈകുന്നേരം മൂന്നു മണി വരെ ഫീസടയ്ക്കാം. ചോയ്സ് ഫില്ലിങ് മേയ് രണ്ടു മുതല്‍ മൂന്നു വരെ. ചോയ്സ് ലോക്കിങ് മൂന്നിന് വൈകീട്ട് മൂന്നുമുതല്‍ രാത്രി 11.59 വരെ.രണ്ടാം മോപ് അപ് അലോട്ടുമെന്റ് ഫലം അഞ്ചിനു പ്രഖ്യാപിക്കും. മേയ് ആറിനും ഒമ്പതിനും ഇടയില്‍ കോളേജില്‍ പ്രവേശനം നേടണം.
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
ഓണ്‍ലൈന്‍ സ്ട്രേ വേക്കന്‍സി ഫില്ലിങ് റൗണ്ട്: രണ്ടാം മോപ് അപ് റൗണ്ടിനു ശേഷം നടത്തുന്ന സ്ട്രേ വേക്കന്‍സി ഓണ്‍ലൈന്‍ സീറ്റ് ഫില്ലിങ് റൗണ്ടിലേക്ക് പുതിയ രജിസ്ട്രേഷന്, പേമെന്റ്, ചോയ്സ് ഫില്ലിങ് എന്നിവ ഉണ്ടാവില്ല. ഒരു അലോട്ടുമെന്റിലും ഇല്ലാത്തവരെ മാത്രമേ ഈ റൗണ്ടിലേക്ക് പരിഗണിക്കുകയുള്ളൂ. രണ്ടാം മോപ് അപ് റൗണ്ടിനു നല്കിയ ചോയ്സുകള്‍ പരിഗണിച്ചായിരിക്കും ഓണ്‍ലൈന്‍ സ്ട്രേ വേക്കന്‍സി റൗണ്ടിലെ സീറ്റുകള്‍ അലോട്ടുചെയ്യുക. മേയ് 11-ന് ഫലം പ്രഖ്യാപിക്കും. മേയ് 12-നും 15-നും ഇടയില്‍ പ്രവേശനം നേടാം.
കല്പിത സര്‍വകലാശാലകള്‍ സ്ട്രേ വേക്കന്‍സി സീറ്റുകള്‍ സ്ഥാപനതലത്തില്‍ നികത്തും. ഇതിലേക്ക് പരിഗണിക്കപ്പെടാന്‍ ഒഴിവുകളുടെ 10 ഇരട്ടിപ്പേര്‍ ഉള്‍പ്പെടുന്ന പട്ടിക എം.സി.സി. സ്ഥാപനങ്ങള്‍ക്കു നല്‍കും. മേയ് 12 മുതല്‍ 15 വരെയായിരിക്കും ഇവിടെയും സ്ട്രേ റൗണ്ട് നടപടികള്‍.
വിശദ വിവരങ്ങൾക്ക്: https://mcc.nic.in