പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ റിസോഴ്‌സ് പേഴ്‌സൺ നിയമനം

Apr 29, 2022 at 4:45 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതി വഴി നടപ്പിലാക്കുന്ന ഓ.ആർ.സി പദ്ധതിയുടെ 2022-23 അദ്ധ്യയന വർഷത്തെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്‌സ് പേഴ്‌സൺമാരെ തെരഞ്ഞെടുക്കുന്നു. കൈകാര്യം ചെയ്യുന്ന സെഷനുകൾക്കനുസരിച്ച് ഹോണറേറിയം നൽകും.

യോഗ്യത: ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിൽ പ്രവൃത്തിപരിചയവും പരിശീലന മേഖലയിലെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ബിരുദവും രണ്ട് വർഷം കുട്ടികളുടെ മേഖലയിലെ പ്രവൃത്തിപരിചയവും പരിശീലന മേഖലയിലെ പ്രവൃത്തിപരിചയവും. ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന, കുട്ടികളുടെ മേഖലയിൽ പ്രവർത്തിക്കാനുള്ള കഴിവും അഭിരുചിയും താല്പര്യവുമുള്ള വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

\"\"

പ്രായപരിധി: 2022 ഏപ്രിൽ ഒന്നിന് 40 വയസ് കവിയരുത്.

അപേക്ഷകർ ജനനതീയതി, യോഗ്യത, താമസസ്ഥലം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. താൽപര്യമുള്ളവർ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ടി.സി.42/1800, opposite LHO SBI, പൂജപ്പുര-695012, തിരുവനന്തപുരം, ഫോൺ: 0471-2345121 എന്ന വിലാസത്തിൽ തപാൽ മുഖേന 12.05.2022 വൈകിട്ട് 5നു മുമ്പായി അപേക്ഷിക്കണം.

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...