JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല എം.സി.എ. രണ്ടാം സെമസ്റ്റര്‍ സപ്പ്‌ളിമെന്ററി പരീക്ഷയുടെയും കാലിക്കറ്റ്, തിരുവനന്തപുരം, തൃശൂര്‍ ക്ലസ്റ്ററുകള്‍ നടത്തിയ എം.ടെക്ക് നാലാം സെമസ്റ്റര്‍ സപ്പ്‌ളിമെന്ററി പരീക്ഷയുടെയും ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ഫലം വെബ്‌സൈറ്റിന്റെ \’റിസള്‍ട്ട്\’ ടാബിന് കീഴിലും വിദ്യാര്‍ത്ഥികളുടെയും കോളേജുകളുടെയും ലോഗിന്‍ വഴിയും ലഭ്യമാണ്. എം.സി.എ. വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരകടലാസിന്റെ പകര്‍പ്പിനായി മെയ് 4 വരെ അപേക്ഷിക്കാം. 500 രൂപയാണ് ഫീസ്.
ബി.ആര്‍ക്ക് എട്ടാം സെമസ്റ്റര്‍ റെഗുലര്‍, സപ്പ്‌ളിമെന്ററി പരീക്ഷാ ഫലവും പ്രസിദ്ധീകരിച്ചു. ഉത്തരകടലാസിന്റെ പകര്‍പ്പിനും പുനര്‍മൂല്യനിര്‍ണ്ണയത്തിനും മെയ് ഏഴ് വരെ അപേക്ഷിക്കാം. 500 രൂപയും 600 രൂപയുമാണ് യഥാക്രമം ഫീസ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://ktu.edu.in