പ്രധാന വാർത്തകൾ
എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽപുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാംകുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ

വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരുടെ 31 പുതിയ തസ്തിക സൃഷ്ടിച്ചു; നിയമനം 29ന് അവസാനിക്കാനിരുന്ന റാങ്ക് ലിസ്റ്റിൽ നിന്ന്

Apr 28, 2022 at 7:00 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരുടെ 31 പുതിയ തസ്തികകൾ സൃഷ്ടിച്ച് ഉത്തരവായതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. വെള്ളിയാഴ്ച കാലാവധി അവസാനിക്കാനിരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും ഈ തസ്തികകളിൽ നിയമനം നടക്കുക. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുകയും വിപുലീകരിക്കുകയും ചെയ്യേണ്ടുന്ന സാഹചര്യം പരിഗണിച്ചാണ് നടപടി.

\"\"

എട്ട് ജില്ലകളിലായാണ് പുതിയ 31 തസ്തികകൾ സൃഷ്ടിക്കുന്നത്. സംസ്ഥാനത്ത് സ്ത്രീകൾ ഉൾപ്പെടെ പ്രതികളാകുന്ന മയക്കുമരുന്ന് കേസുകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത്. ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ഇടപെടൽ നടത്തുന്ന എക്‌സൈസ് വകുപ്പിനെ ആധുനികവൽക്കരിക്കേണ്ടത് അനിവാര്യമാണ്. എല്ലാമേഖലയിലും സ്ത്രീശാക്തീകരണം സർക്കാരിന്റെ ലക്ഷ്യമാണ്. വകുപ്പിൽ കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പുതിയ വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരുടെ തസ്തികകൾ സൃഷ്ടിച്ചതെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

\"\"

Follow us on

Related News