പ്രധാന വാർത്തകൾ
ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി

മാംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡില്‍ വിവിധ തസ്തികകളിൽ നിയമനം: അവസരം നെറ്റ്, ക്ലാറ്റ് യോഗ്യത നേടിയവർക്ക്

Apr 28, 2022 at 10:55 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

മംഗളൂരു: ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഒ.എന്‍.ജി.സി.) സബ്‌സിഡിയറി ആയ മാംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡില്‍ മാനേജ്‌മെന്റ് കേഡറില്‍ വിവിധ തസ്തികകളിലായി നിയമനം നടത്തുന്നു. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 21 വൈകിട്ട് 6 വരെ.

\"\"

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി.) 2020 ഡിസംബര്‍, 2021 ജൂണ്‍ സൈക്കിളുകള്‍ക്ക് സംയുക്തമായി നടത്തിയ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റി (നെറ്റ്) ല്‍ നിശ്ചിത വിഷയങ്ങളിലെ യോഗ്യതയുള്ളവര്‍ക്ക് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് (എച്ച്.ആര്‍./മാര്‍ക്കറ്റിങ്/കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍) തസ്തികകളിൽ അപേക്ഷിക്കാം. ദേശീയ നിയമ സര്‍വകലാശാലകളിലെ പോസ്റ്റ് ഗ്രാജുവേറ്റ് നിയമ പ്രോഗ്രാം പ്രവേശനത്തിനായി നടത്തിയ 2021-ലെ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) യോഗ്യതയുള്ളവര്‍ക്ക് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് (ലോ) തസ്തികയിലേക്ക് അപേക്ഷിക്കാം.

\"\"

വിശദമായ വിജ്ഞാപനം https://mrpl.co.in/careers ല്‍ ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിന്: https://mrpl.recttindia.in

Follow us on

Related News