JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ആരോഗ്യ കേരളം നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലായുള്ള ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ദിവസ വേതനാടിസ്ഥാനത്തില്‍ ആണ് നിയമനം.
ഒഴിവുള്ള തസ്തികകൾ: ഓഫീസ് സെക്രട്ടറി, ജില്ല ഫീല്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ (പാലിയേറ്റീവ് കെയര്‍), ജില്ല അര്‍ബന്‍ ഹെല്‍ത്ത് കോ-ഓര്‍ഡിനേറ്റര്‍, ഫിസിയോതെറാപ്പിസ്റ്റ്, ഡ്രൈവര്‍, എപ്പിഡെമിയോളജിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഓഡിയോളജിസ്റ്റ്, സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ (എസ്.ടി.എസ്), മെഡിക്കല്‍ ഓഫീസര്‍ (പാലിയേറ്റീവ് കെയര്‍).
അപേക്ഷിക്കേണ്ട വിധം: അപേക്ഷകള്‍ ജനന തീയതി, രജിസ്‌ട്രേഷന്‍, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുടെ പകര്‍പ്പും ബയോഡാറ്റയും മൊബൈല്‍ നമ്പറും ഇ-മെയില്‍ വിലാസവും സഹിതം മെയ് 3 വൈകീട്ട് 5 മണിക്ക് മുന്‍പായി ആരോഗ്യകേരളം, തൃശൂര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
വിശദ വിവരങ്ങള്‍ക്ക്: https://arogyakeralam.gov.in, ഫോണ്‍ നമ്പര്‍: 0487 2325824