പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

\’സമ്പൂർണ/കുടുംബ ഡോക്ടർ\’ ലക്ഷ്യവുമായി ഫാമിലി മെഡിസിനിൽ ബിരുദാനന്തര ബിരുദം

Apr 23, 2022 at 11:54 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ \’ഫാമിലി മെഡിസിനിൽ’ ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകൾ ആരംഭിക്കാനൊരുങ്ങുന്നു. \’കുടുംബഡോക്ടർ\’ എന്ന ആശയത്തിന് പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെ തുടങ്ങുന്ന പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ കോഴ്‌സുകൾ ആരംഭിക്കുന്നത് റായ്‌പുർ, ഋഷികേശ്‌, ജോധ്‌പുർ, പട്ന, ഭുവനേശ്വർ, ഭോപാൽ എന്നിവിടങ്ങളിലെ എയിംസുകളിലാണ്. തുടർന്ന് രാജ്യത്തെ മറ്റു മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

\"\"

ജനറൽ മെഡിസിൻ, ബെയ്സിക് സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ് തുടങ്ങിയ വിഷയങ്ങളാകും സിലബസിൽ പ്രധാനമായുണ്ടാവുക. ജീവിതജന്യ രോഗങ്ങളിൽ നിന്ന് ആളുകളെ മുക്തമാക്കുകയെന്നതാണ് കോഴ്സിന്റെ പ്രധാന ലക്ഷ്യം. മെഡിക്കൽ വിദ്യാർത്ഥികളെ കൂടുതൽ സഹാനുഭൂതിയുള്ള ‘സമ്പൂർണ ഡോക്ടർ’ ആയി വളർത്തിയെടുക്കാൻ കോഴ്സ് സഹായിക്കും. ഇതിലൂടെ സ്പെഷ്യലൈസ്ഡ് ഡോക്ടർമാരുടെ ജോലിഭാരവും കുറയുമെന്ന് മന്ത്രാലയം അറിയിച്ചു.

\"\"

മെഡിക്കൽ ബിരുദകാലം മുതൽ അവയവ പഠനത്തിനൊപ്പം കുടുംബാധിഷ്ഠിത പ്രായോഗിക ചികിത്സാപഠനവും വിദ്യാർത്ഥികളിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എം.ബി.ബി.എസ്. സിലബസ് പരിഷ്‌കരിക്കാൻ രണ്ടുമാസം മുമ്പ് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി. ) കരടു തയാറാക്കിയിരുന്നു. ഓരോ എം.ബി.ബി.എസ്. വിദ്യാർഥിയും പഠനകാലയളവിൽ അഞ്ചു കുടുംബങ്ങളെ ദത്തെടുക്കണമെന്ന \’കുടുംബദത്ത് പദ്ധതി\’ യുടെ (ഫാമിലി അഡോപ്ഷൻ പ്രോഗ്രാം-എഫ്.എ.പി.) കരട് എൻ.എം.സി. ഫെബ്രുവരിയിൽ തയ്യാറാക്കിയിരുന്നു.

\"\"

Follow us on

Related News