പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി പരീക്ഷ സമയം മാറ്റണമെന്ന് അധ്യാപകർ: സാധ്യമല്ലെന്ന് മന്ത്രി എല്ലാ സർക്കാർ സ്‌കൂളുകളിലും ഭാരത് നെറ്റ് പദ്ധതി, സ്കൂളുകളിൽ 50,000 അടൽ ടിങ്കറിങ് ലാബുകൾഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് ഇൻ എൻജിനീയറിങ്: GATE-2025ന് ഇന്ന് തുടക്കം ഒന്നുമുതൽ 8വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 600 രൂപ വീതം: യൂണിഫോം പദ്ധതിയ്ക്കായി 79 കോടി രൂപ അനുവദിച്ചു CBSE Admit Card 2025 for Class 10th, 12th Releasing SoonNEET-UG 2025 പരീക്ഷ രജിസ്‌ട്രേഷൻ നടപടികൾ ഉടൻശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി അത്‌ലറ്റിക്‌ മീറ്റിന് തുടക്കമായിസെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ 1124 ഒഴിവുകൾപാഠപുസ്തകങ്ങൾ എല്ലാവർഷവും പുതുക്കുന്നത് പരിഗണനയിൽ: പരിഷ്കരിച്ച പുസ്തകങ്ങൾക്ക് അംഗീകാരംസ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: ഹയർ സെക്കന്ററി പരീക്ഷ ഇൻവിജിലേഷൻ ഡ്യൂട്ടി ഓപ്ഷൻ 3വരെ

പുതുക്കിയ ടൈംടേബിൾ, പരീക്ഷാതീയതികൾ, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ

Apr 20, 2022 at 6:30 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കോട്ടയം: രണ്ടാം സെമസ്റ്റർ എം.ലൈബ്.ഐ.എസ്.സി. (2020 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഏപ്രിൽ നാലിന് പ്രസിദ്ധീകരിച്ച ടൈം ടേബിളിൽ നോളഡ്ജ് ഓർഗനൈസേഷൻ – ലൈബ്രറി ക്ലാസിഫിക്കേഷൻ, നോളഡ്ജ് ഓർഗനൈസേഷൻ – ലൈബ്രറി കാറ്റലോഗിംഗ് എന്നീ പ്രാക്ടിക്കൽ പരീക്ഷകൾ കൂടി ഉൾപ്പടുത്തി. പ്രാക്ടിക്കൽ പരീക്ഷകൾ മെയ് നാല്, അഞ്ച് തീയതികളിൽ നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

\"\"

പരീക്ഷകൾ മെയ് നാല് മുതൽ

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന എട്ടാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ.-എൽ.എൽ.ബി. (ഓണേഴ്‌സ്) 2017 അഡ്മിഷൻ – റെഗുലർ / 2016 അഡ്മിഷൻ – സപ്ലിമെന്ററി പരീക്ഷകൾ മെയ് നാലിന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 25 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 26 നും 1050 സൂപ്പർഫൈനോടു കൂടി ഏപ്രിൽ 27 നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ (പരമാവധി 210 രൂപ) നിരക്കിലും സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം.

\"\"

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്.- സൈബർ ഫോറൻസിക് (2013-2016 അഡ്മിഷനുകൾ – റീ-അപ്പിയറൻസ്), (2014-2018 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷകൾ മെയ് 11 ന് ആരംഭിക്കും.

ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ./ ബി.കോം. (സി.ബി.സി.എസ്.എസ്. 2017 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി / 2012, 2013 അഡ്മിഷനുകൾ – മേഴ്‌സി ചാൻസ്) (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ മെയ് നാലിന് ആരംഭിക്കും.

പരീക്ഷാ ഫലം

2021 സെപ്റ്റംബറിൽ നടന്ന രണ്ടാം വർഷ ഫിസിയോതെറാപ്പി (2008 മുതലുള്ള അഡ്മിഷൻ സപ്ലിമെന്ററി) ബിരുദ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി മെയ് നാല്.

\"\"

Follow us on

Related News