പ്രധാന വാർത്തകൾ
ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് അഡ്മിറ്റ് കാർഡുകൾ നവംബർ 28 മുതൽഇഗ്‌നോ പിഎച്ച്‌ഡി രജിസ്‌ട്രേഷൻ 25വരെ നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് സൗജന്യ കോഴ്‌സുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർ​ഗനൈസേഷൻപഞ്ചവത്സര എൽഎൽബി: സ്ട്രേ വേക്കൻസി അലോട്ട്മെന്റ്എംഫാം പ്രവേശനം: അന്തിമ റാങ്ക് ലിസ്റ്റ്, കാറ്റഗറി ലിസ്റ്റ്പ്രവാസികൾക്ക് ജോലി നൽകാം: നോർക്ക റൂട്ട്‌സ്-നെയിം സ്‌കീമിൽ അപേക്ഷ നൽകാംകെ-ടെറ്റ് നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി: തിരുത്തലുകൾക്കും അവസരംനാളെ സംസ്ഥാന വ്യാപകമായി എഐഎസ്‌എഫിന്റെ ക്യാമ്പസ് ബന്ദ്പ്രൊഫിഷ്യൻസി അവാർഡിനായി 28.30 ലക്ഷം അനുവദിച്ചു: എസ്എസ്എൽസി വിഭാഗത്തിൽ 341 പേരും ഹയർ സെക്കന്ററി വിഭാഗത്തിൽ 225 പേരും അർഹർനാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ തസ്തികളിൽ നിയമനം: അഭിമുഖം 26ന്

പുതുക്കിയ ടൈംടേബിൾ, പരീക്ഷാതീയതികൾ, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ

Apr 20, 2022 at 6:30 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കോട്ടയം: രണ്ടാം സെമസ്റ്റർ എം.ലൈബ്.ഐ.എസ്.സി. (2020 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഏപ്രിൽ നാലിന് പ്രസിദ്ധീകരിച്ച ടൈം ടേബിളിൽ നോളഡ്ജ് ഓർഗനൈസേഷൻ – ലൈബ്രറി ക്ലാസിഫിക്കേഷൻ, നോളഡ്ജ് ഓർഗനൈസേഷൻ – ലൈബ്രറി കാറ്റലോഗിംഗ് എന്നീ പ്രാക്ടിക്കൽ പരീക്ഷകൾ കൂടി ഉൾപ്പടുത്തി. പ്രാക്ടിക്കൽ പരീക്ഷകൾ മെയ് നാല്, അഞ്ച് തീയതികളിൽ നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

\"\"

പരീക്ഷകൾ മെയ് നാല് മുതൽ

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന എട്ടാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ.-എൽ.എൽ.ബി. (ഓണേഴ്‌സ്) 2017 അഡ്മിഷൻ – റെഗുലർ / 2016 അഡ്മിഷൻ – സപ്ലിമെന്ററി പരീക്ഷകൾ മെയ് നാലിന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 25 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 26 നും 1050 സൂപ്പർഫൈനോടു കൂടി ഏപ്രിൽ 27 നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ (പരമാവധി 210 രൂപ) നിരക്കിലും സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം.

\"\"

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്.- സൈബർ ഫോറൻസിക് (2013-2016 അഡ്മിഷനുകൾ – റീ-അപ്പിയറൻസ്), (2014-2018 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷകൾ മെയ് 11 ന് ആരംഭിക്കും.

ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ./ ബി.കോം. (സി.ബി.സി.എസ്.എസ്. 2017 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി / 2012, 2013 അഡ്മിഷനുകൾ – മേഴ്‌സി ചാൻസ്) (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ മെയ് നാലിന് ആരംഭിക്കും.

പരീക്ഷാ ഫലം

2021 സെപ്റ്റംബറിൽ നടന്ന രണ്ടാം വർഷ ഫിസിയോതെറാപ്പി (2008 മുതലുള്ള അഡ്മിഷൻ സപ്ലിമെന്ററി) ബിരുദ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി മെയ് നാല്.

\"\"

Follow us on

Related News