പ്രധാന വാർത്തകൾ
പ്ലസ് ‌വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: അപേക്ഷ നാളെ മുതൽക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ്  മിനിമംസംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു

കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴിൽ സ്റ്റേറ്റ് കോ- ഓർഡിനേറ്റർസ്: മികച്ച ശമ്പളം

Apr 19, 2022 at 11:09 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിൽ പ്രോഗ്രാം മോണിറ്ററിങ് യൂണിറ്റിലേക്ക് 24 സ്റ്റേറ്റ് കോ- ഓർഡിനേറ്റർസിനെ നിയമിക്കുന്നു. വിവിധ പദ്ധതികളുടെ നടത്തിപ്പ്, പുരോഗതി എന്നിവ വിലയിരുത്താനും നിരീക്ഷിക്കാനുമായി യുവപ്രൊഫഷണലുകളിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. രണ്ടുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഫീല്‍ഡ് സന്ദര്‍ശനം നടത്തി, പദ്ധതികളുടെ കാര്യക്ഷമമായ നടപ്പാക്കല്‍ ഉറപ്പാക്കുക, ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തുക, പദ്ധതികളുടെ നടത്തിപ്പിനെ സംബന്ധിച്ച പ്രതികരണം മന്ത്രാലയത്തെ അറിയിക്കുക തുടങ്ങിയവയാണ് പ്രൊഫഷണലുകളുടെ ദൗത്യം. ഡല്‍ഹി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ഡിഫന്‍സ് ആയിരിക്കും ആസ്ഥാനം. യാത്ര ചെയ്യാൻ തയ്യാർ ഉള്ളവർ മാത്രം അപേക്ഷിക്കുക.

\"\"

വേതനം: പ്രതിമാസം 75,000 രൂപ.

യോഗ്യത: അപേക്ഷകര്‍, എന്‍.ഐ.ആര്‍.എഫ്. 2021 റാങ്കിങ് പ്രകാരം മുന്നിലെത്തിയ 200 കോളേജുകള്‍/200 സര്‍വകലാശാലകള്‍ എന്നിവയില്‍ ഒന്നില്‍ നിന്ന് സോഷ്യല്‍വര്‍ക്കിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയിരിക്കണം. റിസര്‍ച്ച്, പോളിസി അനാലിസിസ്, പ്രോജക്ട് മാനേജ്‌മെന്റ്, എന്‍.ജി.ഒ. മാനേജ്‌മെന്റ് ഉള്‍പ്പെടെയുള്ള പ്രസക്തമായ സാമൂഹിക ഇടപെടലുകളില്‍ പരിചയംവേണം. കംപ്യൂട്ടര്‍ ഉപയോഗം, അവതരണം, ആശയവിനിമയം (ഓറല്‍, റിട്ടണ്‍) എന്നിവയില്‍ മികവുണ്ടായിരിക്കണം.

പ്രായപരിധി: 28 വയസ്സ് (30.4.2022ന്)

കൂടുതൽ വിവരങ്ങൾക്ക്: http://socialjustice.nic.in, https://nisd.gov.in

\"\"

Follow us on

Related News