JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കണ്ണൂർ: ആറാം സെമസ്റ്റർ ബിരുദ പരീക്ഷയ്ക്ക് (2022 ഏപ്രിൽ )എസ്.ബി.ഐ. കലക്ട് വഴി പരീക്ഷാ ഫീസ് അടച്ചുപോയവർക്ക് പരീക്ഷാ രജിസ്‌ട്രേഷൻ ഓൺലൈൻ വഴി നടത്താനുള്ള ലിങ്ക് 2022 ഏപ്രിൽ 20 ന് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമായിരിക്കും. വിദ്യാർത്‌ഥികൾ അന്നേ ദിവസം തന്നെ പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിക്കേണ്ടതാണ്.
ഹാൾടിക്കറ്റ്
സർവകലാശാല പഠന വകുപ്പുകളിലെ എംഎ, എം എസ് സി, എംബിഎ, എം.എൽ.ഐ.എസ്.സി, എൽ എൽ എം, പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ (റഗുലർ/സപ്പ്ളിമെന്‍ററി), നവംബർ 2021 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽലഭ്യമാണ്.
കണ്ണൂർ സർവകലാശാല മന:ശാസ്ത്ര വിഭാഗം വകുപ്പ് മേധാവിക്ക് യാത്രയയപ്പ് നൽകി.
മാങ്ങാട്ടുപറമ്പ: കണ്ണൂർ സർവകലാശാല മന:ശാസ്ത്ര വിഭാഗം വകുപ്പ് മേധാവി ഡോ.എസ് വിനോദ് കുമാറിന് മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ വച്ച് വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളും ജീവനക്കാരും യാത്രയയപ്പ് നൽകി. യാത്രയയപ്പ് ചടങ്ങ് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ.അനിൽ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ.രാമകൃഷ്ണൻ ( Associate Professor, department of Mathematics, Kannur University), ഡോ. തോമസ് ( Alumni, School of behavioral science), മുഹ്സിൻ( Student representative) എന്നിവർ ആശംസ അറിയിച്ചു. ഡോ. അമ്രീൻ അമീർ മൈലാഞ്ചി സ്വാഗതവും ഡോ. ദിൽഷാദ് ബിൻ അഷ്റഫ് നന്ദിയും പറഞ്ഞു.