editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ പുനർമൂല്യനിർണ്ണയഫലംഡിപ്ലോമ ഇൻ എജ്യൂക്കേഷൻ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 27മുതൽ: അപേക്ഷ 5വരെഹയർസെക്കന്ററി തുല്യതാ പരീക്ഷകൾ മെയ് 20 മുതൽ: ഫീസ് ഏപ്രിൽ 5വരെനൈപുണ്യ കോഴ്സുകൾക്ക് അവസരം: കോളജുകൾക്ക് അപേക്ഷിക്കാംഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചറിൽ എഞ്ചിനീയർ നിയമനംഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പരീക്ഷാഫലംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: രജിസ്‌ട്രേഷൻ നാളെമുതൽശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ വിദ്യാർഥികൾക്ക് അവധിക്കാല ശിൽപ്പശാല: അപേക്ഷ നാളെ 4വരെഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: മാർച്ച് 31വരെ അവസരം9വരെയുള്ള ക്ലാസുകളിലെ ഫലപ്രഖ്യാപനം മെയ് 2ന്: സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും

കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ‘സബ്കാ വികാസ് മഹാക്വിസ്’

Published on : April 16 - 2022 | 3:55 pm

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘സബ്കാ വികാസ് മഹാക്വിസ്’ ന് തുടക്കം കുറിച്ചു. അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് വ്യാഴാഴ്ചയാണ് ക്വിസ് തുടങ്ങുന്ന വിവരം പ്രധാനമന്ത്രി അറിയിച്ചത്. ജനങ്ങളെ പങ്കാളികളാക്കിയുള്ള ഭരണനിര്‍വഹണം നടപ്പാക്കുക എന്ന ലക്ഷ്യവുമായാണ് സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിയെ അടിസ്ഥാനമാക്കിയാണ് ആദ്യഘട്ടത്തില്‍ ചോദ്യങ്ങള്‍. കൊറോണക്കാലത്ത് ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണിത്. ഓണ്‍ലൈന്‍ വഴിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 28 വരെയാണ് ക്വിസിന്റെ ആദ്യ ഘട്ടം. 20 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. അവയ്ക്ക് അഞ്ച് മിനിറ്റിനുള്ളില്‍ ഉത്തരം നല്‍കണം. മലയാളം ഉള്‍പ്പെടെ 12 ഭാഷകളില്‍ ഉത്തരം രേഖപ്പെടുത്താനുള്ള അവസരമുണ്ട്. ഉയര്‍ന്ന മാര്‍ക്ക് നേടുന്ന 1000 പേര്‍ക്ക് 2000 രൂപ വീതമാണ് സമ്മാനം നൽകുന്നത്.

പങ്കെടുക്കു ന്നതിനായി https://quiz.mygov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

0 Comments

Related News