പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ്

Apr 15, 2022 at 11:37 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള 3 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്കായി രണ്ടു സ്ഥിരം തസ്തികകളും എസ്.സി. വിഭാഗത്തിൽ ഒരു സ്ഥിരം തസ്തികയിലും ഒഴിവുണ്ട്.

\"\"

യോഗ്യത:

  1. ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ. ഒപ്പം മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ഇലക്ട്രോണിക്സ്/മെക്കാനിക് റേഡിയോ ആൻഡ് ടിവിയിൽ എൻ.സി.വി.ടി ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവയാണ് മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒരു തസ്തികയിലെ (Code: TVPM/MTS B2/03) യോഗ്യത.
  2. മെക്കാനിക്കൽ എൻജിനീയറിങിൽ ഒന്നാംക്ലാസ് ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് ആദ്യ വിഭാഗത്തിലെ രണ്ടാമത്തെ തസ്തികയിൽ (Code: TVPM/MTS B2/04) അപേക്ഷിക്കാം.
  3. കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ഏതിലെങ്കിലും ഒന്നാം ക്ലാസ് ഡിപ്ലോമ, ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവർക്ക് എസ്.സി. വിഭാഗത്തിനായുള്ള ഒഴിവിൽ (Code: TVPM/MTS/B2/02) അപേക്ഷിക്കാം.

ശമ്പളം: ഇരു തസ്തികയ്ക്കും 35400 – 112400 ആണ് ശമ്പള സ്‌കെയിൽ.

പ്രായപരിധി: 18നും 35നും മധ്യേ (2022 ജനുവരി ഒന്നിന്)

ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഏപ്രിൽ 26നു മുൻപു പേര് രജിസ്റ്റർ ചെയ്യണം.

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...