JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ മെഡിക്കൽ കൺസൾട്ടന്റ് തസ്തികയിലെ 14 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മുംബൈയിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 25. നിശ്ചിത മണിക്കൂർ വേതനമുൾപ്പെടെയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവുകൾ: ജനറൽ- 7, ഇ.ഡബ്ല്യൂ.എസ്.- 1, ഒ.ബി.സി.- 4, എസ്. ടി.- 2.
യോഗ്യത: മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അലോപ്പതി സമ്പ്രദായത്തിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് എം.ബി.ബി.എസ്. ബിരുദം ഉണ്ടായിരിക്കണം. ജനറൽ മെഡിസിനിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം. കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ഏതെങ്കിലും ആശുപത്രിയിലോ ക്ലിനിക്കിലോ മെഡിക്കൽ പ്രാക്ടീഷണറായി അലോപ്പതി മെഡിസിൻ പ്രാക്ടീസ് ചെയ്തിരിക്കണം.
അപേക്ഷിക്കേണ്ട വിധം: അനക്‌ഷർ-1ൽ നൽകിയിരിക്കുന്ന ഫോർമാറ്റ് അനുസരിച്ച് അപേക്ഷിക്കാം. അപേക്ഷ \’റീജിയണൽ ഡയറക്ടർ, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ്, റിക്രൂട്ട്‌മെന്റ് വിഭാഗം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, മുംബൈ റീജിയണൽ ഓഫീസ്, ഷാഹിദ് ഭഗത് സിംഗ് റോഡ്, ഫോർട്ട്, മുംബൈ – 400001\’ എന്ന വിലാസത്തിൽ ഏപ്രിൽ 25ന് വൈകിട്ട് 5:00 ന് മുമ്പ് എത്തണം. സീൽ ചെയ്ത കവറിൽ \’ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് മെഡിക്കൽ കൺസൽട്ടന്റ് (എം.സി) ഓൺ എ കോൺട്രാക്ട് ബേസിസ് വിത്ത് ഫിക്സഡ് അവർലി റെമ്യൂനറേഷൻ\’ എന്ന് എഴുതിയിരിക്കണം.
ഔദ്യോഗിക വെബ്സൈറ്റ് ആയ https://rbi.org.in വഴിയും അപേക്ഷിക്കാം.