മിടുക്കരായ ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം: എം.എൽ.എയുടെ നേതൃത്വത്തിൽ മലപ്പുറത്ത് സൗജന്യ സിവിൽ സർവീസ് കോച്ചിങ്

Apr 15, 2022 at 11:55 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

മലപ്പുറം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരമൊരുക്കി മലപ്പുറത്ത് സൗജന്യ സിവിൽ സർവീസ് പരിശീലനം. പെരിന്തൽമണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന \’ക്രി​യ\’ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി, നജീബ് കാന്തപുരം എം.എൽ.എ.യുടെ നേതൃത്വത്തിൽ ആണ് സിവിൽ സർവീസ് അക്കാദമി ആരംഭിക്കുന്നത്. മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന മലബാർ മേഖലയിലെ 100 വിദ്യാർത്ഥികൾക്ക് ജൂലൈ മുതൽ റെസിഡൻഷ്യൽ പരിശീലനം ആരംഭിക്കും. അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലാണ് പാതായിക്കരയിൽ സിവിൽ സർവീസ് അക്കാദമി ആരംഭിക്കുന്നത്. ഈ പദ്ധതിയിലൂടെ പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായി താമസിച്ചു പഠിക്കാനാകും.

\"\"

\”ഗാന്ധിജിയുടെ സ്വപ്നം പോലെ \’അൺ ടു ദിസ്‌ ലാസ്റ്റ്\’ എന്ന ആശയത്തിലൂടെ സമൂഹത്തിൽ ഏറ്റവും പുറകിൽ നിൽക്കുന്ന ഒരാൾ സിവിൽ സർവീസ് രംഗത്തേക്ക് വരുമ്പോഴുള്ള ഏറ്റവും വലിയ മെച്ചമെന്നു പറയുന്നത് അവരുടെ ജീവിതാനുഭവങ്ങൾ വരുന്ന തലമുറയിലെ പാവപ്പെട്ടവർക്ക്‌ സഹായകമാകും എന്നതാണ്. അതിനാൽ ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്ക് സിവിൽ സർവീസ് എന്ന ബാലികേറാമല കയറാനുള്ള ഊർജമാകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അതിനായി സിവിൽ സർവീസ് കോച്ചിങ് രംഗത്തെ രാജ്യത്തെ വിദഗ്ദ്ധർ പരിശീലകരായി എത്തും.\” എന്ന് എം.എൽ.എ അറിയിച്ചു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ഓരോ വർഷവും 100 പേർക്കാണ് അവസരം. ആ​ധു​നി​ക രീ​തി​യി​ലു​ള്ള വി​ശാ​ല ക്ലാ​സ് മു​റി​ക​ള്‍, ലൈ​ബ്ര​റി ആ​ൻ​ഡ് റീഡിങ് റൂം, ​കോ​ണ്‍ഫ​റ​ന്‍സ് ഹാ​ള്‍, ഡി​സ്‌​ക​ഷ​ന്‍ റൂം, ​സ്​​റ്റു​ഡി​യോ എ​ന്നിവ ഒരുക്കും. എസ്.സി., എസ്.ടി, മുസ്‌ലിം, ന്യൂനപക്ഷ വിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് എന്നിവർക്ക് വെയിറ്റേജ് നൽകും. പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കും മലപ്പുറം ജില്ലയിൽ നിന്നുള്ളവർക്കും പ്രത്യേക പരിഗണനയുണ്ടാകും. ഫൈസൽ ആൻഡ് ശബാന ഫൗണ്ടേഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Follow us on

Related News