പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറിതിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശംപൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടിതസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടികൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽ

കേരള ഫോക്‌ലോർ അക്കാദമി നാടൻ കലാ പരിശീലന പ്രോജക്ടിലേക്ക് കരാർ നിയമനം

Apr 14, 2022 at 5:51 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കണ്ണൂർ: കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ അക്കാദമി ഉപകേന്ദ്രമായ കണ്ണപുരം കലാഗ്രാമത്തിൽ ആരംഭിക്കുന്ന നാടൻ കലാ പരിശീലനത്തിന്റെ സമയബന്ധിത പ്രോജക്ടിൽ വിവിധ തസ്തികകളിലായുള്ള ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലാണ് നിയമനം.

\"\"

തസ്തികകളും യോഗ്യതയും

സെന്റർ കോ-ഓർഡിനേറ്റർ കം ക്ലർക്ക്: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഇംഗ്ലീഷ് മലയാളം ടൈപ്പിംഗിൽ പ്രാവീണ്യവും വേണം.

നാടൻപാട്ട് അധ്യാപകൻ: നാടൻപാട്ടിൽ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാക്കൾ, നാട്ടാശാൻമാർ എന്നിവർക്ക് മുൻഗണന. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ നാട്ടാശാൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

കളരിപ്പയറ്റ് അധ്യാപകൻ: അംഗീകൃത സർവകലാശാലയിൽ നിന്ന് കളരിപ്പയറ്റിലുള്ള ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടാവണം.

തിരുവാതിര അധ്യാപകർ: കേരള സ്‌കൂൾ-ഹയർ സെക്കന്ററി കലോത്സവത്തിൽ വിധി കർത്താവായി പങ്കെടുത്തവർ, സംസ്ഥാന-കേന്ദ്ര സർക്കാർ സംഘടിപ്പിച്ചിട്ടുള്ള ദേശീയ ഫസ്റ്റവെലിൽ കേരളത്തെ പ്രതിനിധീകരിച്ച് തിരുവാതിര അവതരിപ്പിച്ചവർ, കേന്ദ്ര സർക്കാർ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ സൗത്ത് സോൺ കൾച്വറൽ സെന്റർ സംഘടിപ്പിക്കുന്ന തിരുവാതിര ഫെസ്റ്റിവെലിൽ പങ്കെടുത്തവർ എന്നിവർക്ക് അപേക്ഷിക്കാം.
ചെണ്ട അധ്യാപകർ: തെയ്യം കലാരൂപം അവതരിപ്പിച്ചു വരുന്ന വിഭാഗത്തിലെ, അഞ്ച് വർഷത്തിൽ കുറയാതെ തെയ്യത്തിന്/ തിറക്കും ചെണ്ട അകമ്പടി നൽകി പരിചയമുള്ളവർക്ക് അപേക്ഷ നൽകാം.

സ്വീപ്പർ: മലയാളം എഴുതുവാനും വായിക്കാനുമുള്ള അറിവ് ഉണ്ടായിരിക്കണം.

\"\"

പ്രായപരിധി: സെന്റർ കോ-ഓർഡിനേറ്റർ, സ്വീപ്പർ എന്നിവയ്ക്ക് ഉയർന്ന പ്രായപരിധി 36 വയസ്. അധ്യാപകർക്ക് പ്രായപരിധിയില്ല.

ആവശ്യമായ രേഖകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അടക്കം വെള്ളകടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും 30നകം \’സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, ചിറക്കൽ, കണ്ണൂർ-11\’ എന്ന വിലാസത്തിൽ നൽകണം.

ഇ-മെയിൽ ആയി അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: keralafolkloreacademy@gmail.com

\"\"

Follow us on

Related News