JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡല്‍ഹി: യുദ്ധത്തെ തുടര്‍ന്ന് യുക്രയിനില്‍ നിന്നെത്തിയ ഇന്ത്യക്കാരായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് തന്നെ തുടര്‍പഠനത്തിന് അവസരം ലഭിച്ചേക്കും. രാജ്യത്ത് ഒഴിവുള്ള സീറ്റുകളില്‍ ഇവരെ പരിഗണിക്കാന്‍ എ.ഐ.സി.ടി.ഇ നിര്‍ദേശം നല്‍കി. ഇത് ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാവും. പഠനം പൂര്‍ത്തിയാക്കാന്‍ ഇന്ത്യയില്‍ അവസരം ഒരുക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.
തുടര്‍പഠനം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്ക് നടുവില്‍ കഴിയുന്നതിനിടെയാണ് ഏറെ ആശ്വാസം പകരുന്ന നിര്‍ദേശം എ.ഐ.സി.ടി.ഇയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. നാട്ടിലെത്തിയത് മുതല്‍ തുടര്‍പഠനം എങ്ങിനെ പൂര്‍ത്തിയാക്കുമെന്ന ആധിയിലായിരുന്നു വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.