പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

എൻജിനീയറിങ് കോഴ്സുകൾക്ക് പുതിയ ഫീസ് നിരക്ക്; ദേശീയ ഫീസ് സമിതി ശിപാർശ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ

Apr 12, 2022 at 5:30 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: എൻജിനിയറിങ് ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ കോഴ്സുകളുടെ വാർഷികഫീസ് നിശ്ചയിക്കാൻ രൂപീകരിച്ച ദേശീയ ഫീസ് സമിതി ശിപാർശകൾ സമർപ്പിച്ചു. ബിരുദ പഠനത്തിന് പരമാവധി വാർഷിക ഫീസ് 1.89 ലക്ഷം രൂപയും കുറഞ്ഞത് 79000 രൂപയുമാണ് സമിതി ശിപാർശ. ബിരുദാനന്തര ബിരുദത്തിന് പരമാവധി ഫീസായി 3.03ലക്ഷവും കുറഞ്ഞ ഫീസായി 1.41ലക്ഷം രൂപയുമാണ് ശിപാർശ ചെയ്തിട്ടുള്ളത്. ഡിപ്ലോമ കോഴ്സുകൾക്ക് പരമാവധി 1.4 ലക്ഷവും കുറഞ്ഞത് 67000രൂപയുമാണ് നിർദേശം. അപ്ലൈഡ് ആർട്സ് ആൻ്റ് ഡിസൈൻ കോഴ്‌സുകൾക്കും ഡിപ്ലോമയുടെ അതേ നിരക്കാണ് നിർദേശിച്ചിട്ടുള്ളത്.
കുറഞ്ഞ ഫീസ് സംബന്ധിച്ച് ഇത് വരെ ശിപാർശകളുണ്ടായിരുന്നില്ല. നിർദേശങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സംസ്ഥാന സർക്കാരുകളും അംഗീകരിക്കേണ്ടതുണ്ട്. എങ്കിലേ പ്രാബല്യത്തിൽ വരികയുള്ളൂ.
സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ജസ്റ്റിസ് (റിട്ട.) ബി.എൽ കൃഷ്ണ അധ്യക്ഷനായി രൂപീകരിച്ചതാണ് ദേശീയ ഫീസ് സമിതി.

\"\"

സമിതി ശിപാർശ സമർപ്പിക്കുംവരെ സ്വകാര്യ സ്ഥാപനങ്ങളിലെ ഫീസ്
സംസ്ഥാന സർക്കാരുകൾ
തീരുമാനിക്കണമെന്നും കോടതി വിധിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് എ.ഐ.സി.ടി.ഇ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറി.

Follow us on

Related News