JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡൽഹി: ഒരേ സമയം രണ്ട് ബിരുദ, ബിരുദാനന്തര കോഴ്സുകൾ ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ…? എങ്കിൽ ഇതാ അത്തരം രീതി ഇന്ത്യയിൽ വരുന്നു. അടുത്ത അദ്ധ്യയനവർഷം മുതൽ ഒരേ സമയം രണ്ട് കോഴ്സുകൾ പഠിക്കാവുന്ന രീതിയിൽ മാറ്റം നടപ്പാക്കാൻ ഒരുങ്ങുകയാണ് യു.ജി.സി. ഒരേ സർവകലാശാലക്ക് കീഴിലോ വ്യത്യസ്ത സർവകലാശാലകൾക്ക് കീഴിലായോ രണ്ട് കോഴ്സുകൾ സാദ്ധ്യമാവും. പഠനം വ്യത്യസ്ത കോളജുകളിലുമാവാം. രണ്ട് കോഴ്സും നേരിട്ട് പഠന കേന്ദ്രങ്ങളിലെത്തിയോ അല്ലാതെയോ ആവാമെന്ന സൗകര്യവും ലഭിക്കും.
പുതിയ മാറ്റം സംബന്ധിച്ച നിർദേശങ്ങൾ കോളജുകൾക്ക് നൽകാനുള്ള ഒരുക്കത്തിലാണ് യു.ജി.സി. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്കാരങ്ങൾക്ക് തുടക്കമിടുന്നതിൻ്റെ ഭാഗമായിട്ടാണ് പുതിയ മാറ്റം നടപ്പാക്കുന്നത്. പഠന മാർഗം വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാം എന്നതിനാൽ പുതിയ പരിഷ്കാരത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.