JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
മലപ്പുറം: മെയ് 11 മുതല്‍ 14 വരെ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന തുഞ്ചന്‍ ഉത്സവത്തോടനുബന്ധിച്ച് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സാഹിത്യ ക്വിസ്, ദ്രുതകവിത രചന മത്സരങ്ങള്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ കോളെജില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം മെയ് അഞ്ചിന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. സാഹിത്യ ക്വിസ് മത്സരത്തിന് രണ്ട് അംഗങ്ങളുള്ള ഒരു ടീമായിട്ടാണ് പങ്കെടുക്കേണ്ടത്.
ദ്രുതകവിത രചനാമത്സരം മെയ് 11ന് 12 മണിയ്ക്കും. സാഹിത്യ ക്വിസ് ഉച്ചക്ക് ഒരു മണിക്കും നടക്കും. മത്സരാര്‍ത്ഥികള്‍ ഒരുമണിക്കൂര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം. അപേക്ഷകള്‍ അയക്കേണ്ട വിലാസം: സെക്രട്ടറി, തുഞ്ചന്‍ സ്മാരക ട്രസ്റ്റ്, തുഞ്ചന്‍ പറമ്പ്, തിരൂര്‍ 676101, thunchanmemorial@gmail.com Ph: 0494 2422213, 2429666