JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 14 ഒഴിവിലേക്ക് ഇപ്പോൾ അവസരം. താൽക്കാലിക്കാടിസ്ഥാനത്തിലാണ് നിയമനം. ഏപ്രിൽ 12 മുതൽ 20 വരെ നടത്തുന്ന ഇന്റർവ്യൂയിലൂടെയാണ് തിരഞ്ഞെടുപ്പ്.
തസ്തിക, യോഗ്യത, പ്രായപരിധി
പ്രോജക്ട് ടെക്നിക്കൽ ഓഫിസർ (സ്റ്റാറ്റിസ്റ്റിക്സ്): സ്റ്റാറ്റിസ്റ്റിക്സ്/ ബയോസ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദവും 6 മാസത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. പ്രായപരിധി: 35 വയസ്സ്.
പ്രോജക്ട് മാനേജർ: എം.പി.എച്ച്. പ്രായപരിധി: 45 വയസ്സ്.
ടെക്നിക്കൽ അസിസ്റ്റന്റ്: പ്ലസ്.ടു. ജയം, ഡി.ആർ.ടി., പ്രവൃത്തി പരിചയം. അല്ലെങ്കിൽ ബി.എസ്.സി. റേഡിയോഗ്രഫിയും പ്രവൃത്തിപരിചയവും. പ്രായപരിധി: 35 വയസ്സ്.
സീനിയർ റിസർച് ഫെലോ: എം.എസ്.ഡബ്ല്യു.വിൽ പി.ജിയും 6 വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി: 40 വയസ്സ്.
സീനിയർ റിസർച് അസോഷ്യേറ്റ്: എം.പി.എച്ച്./ മാസ്റ്റേഴ്സ് ഇൻ ഇന്റർനാഷനൽ ഹെൽത്ത് ആൻഡ് മാനേജ്മെന്റ്/ എം.ഡി. കമ്യൂണിറ്റി മെഡിസിൻ എന്നിവയിലേതെങ്കിലും അഭികാമ്യം. ഒപ്പം 2 വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 45 വയസ്സ്.
സയന്റിസ്റ്റ് (ട്രാൻസ്ഫ്യൂഷൻ മെഡിസിൻ): അംഗീകൃത മെഡിക്കൽ യോഗ്യതയും 2 വർഷത്തെ പരിചയവും. പ്രായപരിധി: 35 വയസ്സ്.
ക്വാളിറ്റേറ്റീവ് റിസർച് ലീഡ്: എം.പി.എച്ച്./മാസ്റ്റേഴ്സ് ഇൻ ഇന്റർനാഷനൽ ഹെൽത്ത് ആൻഡ് മാനേജ്മെന്റ്/എംഡി കമ്യൂണിറ്റി മെഡിസിൻ/പി.എച്ച്.ഡി. ഇൻ സോഷ്യൽ സയൻസസ്, ഒപ്പം 3 വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി: 45 വയസ്സ്.
കൂടുതൽ വിവരങ്ങൾക്ക്: https://sctimst.ac.in