പ്രധാന വാർത്തകൾ
ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

ബാങ്ക് ഓഫ് ബറോഡയിൽ അ​ഗ്രികൾച്ചർ മാർക്കറ്റിങ് ഓഫീസർ: മികച്ച ശമ്പളം

Apr 10, 2022 at 11:31 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ അ​ഗ്രികൾച്ചർ മാർക്കറ്റിങ് ഓഫീസറുടെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 26 ഒഴിവുകളാണുള്ളത്. പട്ന- 4, ചെന്നൈ- 3, മം​ഗളൂരു- 2, ദില്ലി- 1, രാജ്കോട്ട്- 2, ചണ്ഡി​ഗഡ്- 4, എറണാകുളം- 2, കൊൽക്കത്ത- 3, മീററ്റ്- 3, അഹമ്മദാബാദ്- 2 എന്നിവിടങ്ങളിലായാണ് ഒഴിവുകൾ. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 26. വ്യക്തി​ഗത അഭിമുഖം മുഖേനയാണ് തിരഞ്ഞെടുപ്പ്.

\"\"

പേ സ്കെയിൽ: 15-18 ലക്ഷം (പ്രതിവർഷം)

യോഗ്യത: അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ/ആനിമൽ ഹസ്ബൻഡറി/വെറ്ററിനറി സയൻസ്/ഡയറി സയൻസ്/ഫിഷറി സയൻസ്/ഫിസികൾച്ചർ/അഗ്രി എന്നിവയിലേതിലെങ്കിലും 4 വർഷത്തെ ബിരുദവും മാർക്കറ്റിംഗ് & കോ-ഓപ്പറേഷൻ/കോ-ഓപ്പറേഷൻ & ബാങ്കിംഗ്/അഗ്രോ ഫോറസ്ട്രി/ഫോറസ്ട്രി/അഗ്രികൾച്ചറൽ ബയോടെക്‌നോളജി/ഫുഡ് സയൻസ്/അഗ്രികൾച്ചർ ബിസിനസ് മാനേജ്‌മെന്റ്/ഫുഡ് ടെക്‌നോളജി/ഡയറി ടെക്‌നോളജി/അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്/സെറികൾച്ചർ എന്നിവയിലേതിലെങ്കിലും 2 വർഷത്തെ മുഴുവൻ സമയ ബിരുദാനന്തര ബിരുദവും ഉണ്ടായിരിക്കണം. കൂടാതെ പിജിഡിഎം/എംബിഎ ഡിപ്ലോമയും ഉണ്ടായിരിക്കണം. 3 വർഷത്തെ പരിചയം അഭികാമ്യം.

പ്രായപരിധി: 25 മുതൽ 40 വയസ്സ് വരെ.

അപേക്ഷാ ഫീസ്: ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗങ്ങൾക്ക് 600/- രൂപയും എസ്.സി/എസ്.ടി./പി.ഡബ്ല്യു. ഡി/വനിത വിഭാഗങ്ങൾക്ക് 100/- രൂപയുമാണ് ഫീസ്. ഓൺലൈൻ നെറ്റ് ബാങ്കിംഗ്/ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് മുതലായവ ഉപയോഗിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://bankofbaroda.in

Follow us on

Related News