JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കരിയർ സെന്റർ ഏപ്രിൽ 20ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. നാട്ടിക ആയുർവേദിക് ഹെൽത്ത് റിസോർട്ട്, ഇസാഫ് കോ-ഓപ്പറേറ്റീവ് എന്നീ സ്ഥാപനങ്ങളിലേക്ക് ബിരുദം, ഹോട്ടൽ മാനേജ്‌മെന്റ് യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ 97 ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 18ന് ഉച്ചയ്ക്ക് 12നു മുൻപായി https://bit.ly/3LylSOD എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം.
വിശദവിവരങ്ങൾക്ക്: https://facebook.com/MCCTVM സന്ദർശിക്കുകയോ 0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം.