പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

പട്ടിക ജാതി/പട്ടിക വർഗ ഉദ്യോഗാർത്ഥികൾക്ക് അവസരമൊരുക്കി തിരുവനന്തപുരത്ത് തൊഴിൽമേള

Apr 7, 2022 at 5:24 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ (എൻ.സി.എസ്.സി ഫോർ എസ്.സി/എസ്.ടി) പട്ടികജാതി/വർഗ ഉദ്യോഗാർഥികൾക്കായി ഏപ്രിൽ 20ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഒഴിവുകൾ. ബ്രാഞ്ച് മാനേജർ, ഏജൻസി മാനേജർ, ജൂനിയർ സെയിൽസ് മാനേജർ തസ്തികകളിൽ നിയമനത്തിനായാണ് മേള.

\"\"

യോഗ്യത: ബ്രാഞ്ച് മാനേജർക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദവും 25-40 വയസ് പ്രായപരിധിയും. ഏജൻസി മാനേജർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും 25-40 വയസ് പ്രായപരിധിയും വേണം. ജൂനിയർ സെയിൽസ് മാനേജർക്ക് പ്ലസ് ടു ഉം 25-55 വയസ് പ്രായപരിധിയുമാണ് വേണ്ടത്.

യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 17നകം https://forms.gle/KKxRiz2TKWUdgwVW8 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഇന്റർവ്യൂവിനു ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റും ഹാജരാക്കണം.

വിശദവിവരങ്ങൾക്ക്: \’National Career Service Centre for SC/ST\’ എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0471-2332113, 8304009409.

Follow us on

Related News