JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കോട്ടയം: രണ്ടാം വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആന്റ് മ്യൂസിയോളജി (2017, 2018, 2019, 2020 അഡ്മിഷൻ – റെഗുലർ / 2013-2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 29 ന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 19 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 20 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 21 നും അപേക്ഷിക്കാം.
പരീക്ഷാ ഫലം
2021 മാർച്ചിൽ നടന്ന നാലാം വർഷ ബി.എസ്.സി. എം.എൽ.ടി. (2008 മുതലുള്ള അഡ്മിഷൻ – സ്പെഷ്യൽ മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 19.
