പ്രധാന വാർത്തകൾ
കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണസം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചു

കേരള മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷ: അപേക്ഷ ഇന്നുമുതൽ

Apr 6, 2022 at 6:21 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ/  എൻജിനീയറിങ്/ ആർകിടെക്ചർ / ഫാർമസി കോഴ്സുകളിലേക്കുള്ള 2022-23 അധ്യയന വർഷത്തെ പ്രവേശന പരീക്ഷയ്ക്ക് ഇന്ന്മുതൽ (ഏപ്രിൽ 6മുതൽ) അപേക്ഷ സമർപ്പിക്കാം. ഫീസ് അടക്കാനും അപേക്ഷ സമർപ്പിക്കാനുമുള്ള അവസാന തീയതി ഏപ്രിൽ 30ന് വൈകിട്ട് 5വരെയാണ്.  പ്രവേശനവുമായി ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 10 ആണ്.
സംവരണ വിഭാഗത്തിൽ ഉൾപ്പെടുന്നവരും എൻആർഐ ക്വാട്ടാ സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവരും ആവശ്യമായ രേഖകൾ കരുതണം.

\"\"


എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ ജൂൺ 26ന് ആണ് നടക്കുക. മെഡിക്കൽ അടക്കമുള്ള മറ്റു പ്രോഗ്രാമുകളിലേക്ക് NEET വഴിയും ആർക്കിടെക്ചർ പ്രവേശനം \’നാറ്റാ\’ പരീക്ഷയിലെ സ്കോർ പരിഗണിച്ചുമാണ് നടത്തുക. ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികളും നാളെ മുതൽ അപേക്ഷ സമർപ്പിക്കണം.
ജൂലൈ 25നോ അതിനുമുമ്പ് ഫലം പ്രസിദ്ധീകരിക്കും റാങ്ക് പട്ടിക ആഗസ്റ്റ് 15 നകം പ്രസിദ്ധീകരിക്കും. മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനം നീറ്റ് യുജി പരീക്ഷയും ആർക്കിടെക്ചർ കോഴ്സിലേക്ക് ദേശീയ അഭിരുചി പരീക്ഷയായ നാറ്റയും അടിസ്ഥാനപ്പെടുത്തിയായിരിക്കും.
മെഡിക്കൽ/  ആർക്കിടെക്ചർ കോഴ്സുകളിൽ സംസ്ഥാന കൗൺസിലിങ്ങിലൂടെ കേരളത്തിലെ സർക്കാർ/ സ്വാശ്രയ കോളേജുകളിൽ  പ്രവേശനം ആഗ്രഹിക്കുന്നവർ നിർബന്ധമായും കീമിന് അപേക്ഷ നൽകേണ്ടതാണ്.

\"\"
\"\"

Follow us on

Related News