പ്രധാന വാർത്തകൾ
ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷ: അപേക്ഷിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

Apr 6, 2022 at 7:45 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള അപേക്ഷാ സമര്‍പ്പണത്തിന് ഇന്ന് തുടക്കം. പ്രോസ്‌പെക്ടസ് http://cee.kerala.gov.in, http://ceekerala.org എന്നീ സൈറ്റുകളില്‍ ലഭ്യമാണ് എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശനങ്ങള്‍ക്കാണ് പരീക്ഷ. എന്‍ജിനിയറിങ്/ഫാര്‍മസി ഇവയിലൊന്നിനോ രണ്ടിനുമോ അപേക്ഷിക്കാന്‍ 700 രൂപയാണ് ഫീസ്. ആര്‍ക്കിടെക്ചറിനോ മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ ഇവയില്‍ ഒന്നിനോ രണ്ടിനുമോ അപേക്ഷിക്കാന്‍ 500 രൂപയും മൂന്ന് നാല് സ്ട്രീമുകള്‍ക്ക് അപേക്ഷിക്കാന്‍ 900 രൂപയുമാണ് അപേക്ഷാ ഫീസ്. പട്ടികജാതി വിഭാഗക്കാര്‍ക്ക് ഇത് യഥാക്രമം 300, 200, 400 രൂപ വീതം മതി. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് -അപേക്ഷാ ഫീസില്ല. ദുബൈയിലും പരീക്ഷാ കേന്ദ്രമുണ്ട്. ദുബൈ പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുക്കാന്‍ അപേക്ഷാഫീസിന് പുറമേ 12000 രൂപ അധികം നല്‍കണം. കോഴ്‌സുകളെ എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ ആന്‍ഡ് അലൈഡ്, ഫാര്‍മസി എന്നിങ്ങനെ നാലു സ്ട്രീമുകളായി തരംതിരിച്ചിട്ടുണ്ട്. അഭിരുചിക്കൊത്ത സ്ട്രീമുകള്‍ മാത്രം തിരഞ്ഞെടുക്കുക. എന്‍ജിനിയറിങ്ങിലെ ബ്രാഞ്ചുകള്‍, മെഡിക്കല്‍ ആന്‍ഡ് അലൈഡ് വിഭാഗത്തിലെ പ്രോഗ്രാമുകള്‍ എന്നിവയെ കുറിച്ച് അപേക്ഷാ വേളയില്‍ ചിന്തിക്കേണ്ടതേ ഇല്ല. ഒ.എം.ആര്‍. ഷീറ്റ് ഉപയോഗിച്ചാണ് പരീക്ഷ. ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലാവും ചോദ്യങ്ങള്‍. ശരിയുത്തരത്തിന് നാലുമാര്‍ക്കാണ്. തെറ്റിയാല്‍ ഒരുമാര്‍ക്ക് കുറയും.

\"\"

Follow us on

Related News