editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം 26, 27 തീയതികളിൽ 26ന് രാവിലെ 9ന് റിസൽട്ട്വീട്ടിലേക്ക് ഒരുമിച്ച് വന്നത് പിഎസ്‌സിയുടെ ഇരട്ട അപ്പോയിന്‍റ്മെന്റ് ലെറ്റര്‍; ഇരട്ടകളുടെ കുടുംബത്തിനിത് ഇരട്ടിസന്തോഷംനബാര്‍ഡില്‍ ഡവലപ്മെന്റ് അസിസ്റ്റന്റായി ചേരാം; 177 ഒഴിവുകള്‍ഭാരത് ഇലക്ട്രോണിക്സില്‍ പ്രൊജക്ട് എന്‍ജിനീയര്‍, ട്രെയിനി തസ്തികകളിലേക്ക് അപേക്ഷിക്കാം; പ്രതീക്ഷിക്കുന്നത് 100 ഒഴിവുകള്‍പ്ലസൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് 26ന്: 30നകം പ്രവേശനം പൂർത്തിയാക്കാൻ ശ്രമംഇന്നത്തെ പരീക്ഷ മാറ്റിവെച്ചു, കണ്ണൂർ സർവകലാശാല പുന:ക്രമീകരിച്ച പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷകൾസ്‌കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിമയനംകൗൺസലിങ് ഡിപ്ലോമ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ: എംജി സർവകലാശാല വാർത്തകൾബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെബിരുദ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ്, എംഎഡ് അപേക്ഷയിലെ തെറ്റ് തിരുത്താം, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ      

സ്റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ നിയമനം: പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം

Published on : April 05 - 2022 | 4:12 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/D0sUtAxf3jL6j3JFg1Hprt

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളിലെ മള്‍ട്ടി ടാസ്‌കിങ് (നോണ്‍ ടെക്‌നിക്കല്‍) സ്റ്റാഫ് തസ്തികയിലേക്കും റവന്യൂ വകുപ്പിലെ സെന്‍ട്രല്‍ ബ്യൂറോ ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സി.ബി.ഐ.സി.), സെന്‍ട്രല്‍ ബ്യൂറോ ഓഫ് നര്‍കോട്ടിക്‌സ് (സി.ബി.എന്‍.) വിഭാഗങ്ങളിലെ ഹവില്‍ദാര്‍ തസ്തികയിലേക്കുമുള്ള ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) വിജ്ഞാപനം പുറപ്പെടുവിച്ചു. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30. പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്കാണ് അവസരം. യോഗ്യത 30.04.2022നകം നേടിയിരിക്കണം.

ഒഴിവുകൾ

ഹവില്‍ദാര്‍ തസ്തികയില്‍ 3603 ഒഴിവുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തുള്ള കാഡര്‍ കണ്‍ട്രോള്‍ അതോറിറ്റിക്ക് (കസ്റ്റംസ്) കീഴില്‍ 81 ഒഴിവുകളുണ്ട്. ജനറല്‍- 34, എസ്.സി.- 11, എസ്.ടി.- 7, ഒ.ബി.സി.- 21, ഇ.ഡബ്ല്യു.എസ്.- 8 എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകള്‍. (വിമുക്തഭടര്‍- 8, ഭിന്നശേഷിക്കാര്‍- 3 (ഒ.എച്ച്.- 1, എച്ച്.എച്ച്.- 1, മറ്റുള്ളവര്‍- 1) എന്നിങ്ങനെ 11 ഒഴിവുകൾ നീക്കിവെച്ചിട്ടുണ്ട്).

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (എം.ടി.എസ്.) തസ്തികയിലെ ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. നാലായിരത്തിലേറെ ഒഴിവുകളായിരിക്കും ഉണ്ടാവുക.

തിരഞ്ഞെടുപ്പ്: എം.ടി.എസ്. തസ്തികയിലേക്ക് കംപ്യൂട്ടര്‍ അധിഷ്ഠിതമായ പരീക്ഷ (പേപ്പര്‍I), വിവരണാത്മകമായ പരീക്ഷ (പേപ്പര്‍II) എന്നിവയിലൂടെയാകും തിരഞ്ഞെടുപ്പ്. ഹവില്‍ദാര്‍ക്ക് ഇതുകൂടാതെ ശാരീരികശേഷി പരിശോധനയും ശാരീരികയോഗ്യതാ പരീക്ഷയുമുണ്ടാകും. കംപ്യൂട്ടര്‍ അധിഷ്ഠിത പേപ്പര്‍ I പരീക്ഷയ്ക്ക് ഒബ്ജക്ടീവ് ടൈപ്പ് മാതൃകയില്‍ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. പരീക്ഷ 90 മിനിറ്റായിരിക്കും (100 മാര്‍ക്ക്).

പ്രായപരിധി: 18 മുതൽ 25 വയസ്സ്, 18 മുതൽ 27 വയസ്സ് എന്നിങ്ങനെ രണ്ട് പ്രായപരിധിയുണ്ട്. 18-25 വിഭാഗത്തിലുള്ളവർ 02.11.1997നും 01.01.2004നും ഇടയില്‍ ജനിച്ചവരും 18-27 വിഭാഗത്തിലുള്ളവര്‍ 02.01.1995നും 01.01.2004നും ഇടയില്‍ ജനിച്ചവരുമായിരിക്കണം (ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും).

അപേക്ഷിക്കേണ്ട വിധം: https://ssc.nic.in ലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്‌സൈറ്റിലെ ലിങ്ക് വഴി അപേക്ഷിക്കണം.

0 Comments

Related News