പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ്: ഏപ്രിൽ 16വരെ പ്രവേശനം

Apr 5, 2022 at 3:15 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ്  ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്ക് 2021-2022 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ ശാസ്ത്ര വിഷയത്തിൽ ബിരുദം നേടിയ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. കൂടാതെ സൈക്കോളജിയിലോ ഹോംസയൻസിലോ ബിരുദം നേടിയവർക്കും അപേക്ഷിക്കാം.

എസ്.ഇ.ബി.സി. വിഭാഗക്കാർക്ക്  45 ശതമാനം മാർക്ക് മതിയാകും. എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷ പാസായാൽ മതി. പ്രോസ്‌പെക്ടസ്സ്  http://bscentre.kerala.gov.in വെബ്‌സൈറ്റിൽ ലഭിക്കും. ഏപ്രിൽ 12 വരെ ഓൺലൈനിലൂടെയോ ഫെഡറൽ  ബാങ്കിന്റെ  ശാഖകൾ വഴി വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻഫോറം ഉപയോഗിച്ചോ അപേക്ഷാഫീസ് ഒടുക്കാം. അപേക്ഷാ ഫീസ് പൊതു വിഭാഗത്തിന് 800 രൂപയും, എസ്.സി./എസ്.ടി വിഭാഗത്തിന് 400 രൂപയുമാണ്.  തുടർന്ന് അപേക്ഷാനമ്പർ, ചെല്ലാൻ നമ്പർ ഇവ ഉപയോഗിച്ച് അപേക്ഷാഫോറം ഓൺലൈനായി ഏപ്രിൽ 16 വരെ സമർപ്പിക്കാവുന്നതാണ്. ഫോൺ: 04712560363, 64.

\"\"

Follow us on

Related News