JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡൽഹി: ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കില്‍ വിവിധ തസ്തികകളിലായുള്ള 12 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 7. ഇന്റര്‍വ്യൂ മുഖാന്തരമാണ് തിരഞ്ഞെടുപ്പ്. ഇതിനോടൊപ്പം ഗ്രൂപ്പ് ഡിസ്കഷനോ ഓണ്‍ലൈന്‍ ടെസ്റ്റോ നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ വിവരങ്ങൾ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
അപേക്ഷ ഫീസ്: 750 രൂപ. എസ്.സി/എസ്.ടി/വികലാംഗര്‍ എന്നിവര്‍ക്ക് 150 രൂപ.
തസ്തികകൾ:
ചീഫ് ടെക്നോളജി ഓഫീസര്‍- (കരാർ നിയമനം), എ.ജി.എം (എന്റര്‍പ്രൈസ്/ ഇന്റഗ്രേഷന്‍ ആര്‍ക്കിടെക്റ്റ്), ചീഫ് മാനേജർ (ഡിജിറ്റല്‍ ടെക്നോളജി), സീനിയര്‍ മാനേജര്‍ (സിസ്റ്റം/ഡാറ്റ ബേസ് അഡ്മിനിസ്ട്രേഷന്), സീനിയര്‍ മാനേജര്‍ (സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്/ആര്‍കിടെക്റ്റ്), എ.ജി.എം – ബി.എസ്.ജി (ബിസിനസ്സ് സൊലൂഷ്യന്‍സ് ഗ്രൂപ്പ്), ചീഫ് മാനേജര്‍ (റീട്ടെയില്‍ പ്രോഡക്റ്റ്സ്), ചീഫ് മാനേജര്‍ (റീട്ടെയില്‍ പേയ്മെന്റ്സ്), ജി.എം. (ഓപ്പറേഷന്‍സ്), ചീഫ് കംപ്ലൈന്‍സ് ഓഫീസര്‍ (കരാർ നിയമനം), ചീഫ് മാനേജര്‍ (ഫിനാന്‍സ്)
വിശദ വിവരങ്ങള്‍ക്ക്: https://ippbonline.com/