JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ബ്രാഞ്ച് റിസീവബ്ൾസ് മാനേജരുടെ 159 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കേരളത്തിൽ 5 ഒഴിവുണ്ട്. ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 14.
യോഗ്യത: ബന്ധപ്പെട്ട മേഖലകളിൽ 2 വർഷം ജോലിപരിചയമുള്ള ബിരുദധാരികൾക്കാണ് അവസരം. പി.ജി. അല്ലെങ്കിൽ ഡിപ്ലോമ അഭികാമ്യം.
പ്രായപരിധി: 23 മുതൽ 35 വയസ്സ് വരെ. പട്ടികവിഭാഗത്തിന് അഞ്ചും ഒ.ബി.സി.ക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്ത ഭടന്മാർക്കും ഇളവുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://bankofbaroda.co.in